Launch | കണ്ണൂരിൽ കിംസ് ശ്രീചന്ദ് ആശുപത്രി പ്രവർത്തനമാരംഭിച്ചു; ഒരുക്കിയിരിക്കുന്നത് റോബോട്ടിക് സർജറി ഉൾപ്പെടെയുള്ള നവീന ചികിത്സാ സൗകര്യങ്ങൾ
● സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം ലഭ്യമാക്കും.
● 350 കിടക്കകളുള്ള ആശുപത്രി വിപുലീകരിക്കും.
കണ്ണൂർ: (KasargodVartha) മെഡിക്കൽ സേവന രംഗത്ത് നൂതന സംവിധാനങ്ങളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ (കിംസ്) കേരളത്തിലെ ആദ്യത്തെ ആശുപത്രിയായ കിംസ് ശ്രീചന്ദ് കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചതായി സിഇഒ ഫർഹാൻ യാസീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുറഞ്ഞ ചിലവിൽ എല്ലാവിധ ചികിത്സയും ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
റോബോട്ടിക് സർജറിക്കുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. അടുത്താഴ്ചയോടെ അതിന്റെ പ്രവർത്തനവും ആരംഭിക്കും. പണമില്ലാത്തതിനാൽ ഒരാളുടെ ചികിത്സ പോലും നിഷേധിക്കാൻ പാടില്ലന്ന മൂല്യവും നിശ്ചയദാർഡ്യവും മുറുകെ പിടിച്ച് മുന്നേറുന്ന കിംസ് ശ്രീചന്ദ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാനുള്ള എല്ലാ സഹായ പദ്ധതികളും ലഭ്യമാക്കുമെന്ന് സിഎംഒ പറഞ്ഞു.
350 കിടക്കകളുളള ആശുപത്രി വിപുലീകരിക്കുമെന്നും എല്ലാ വിഭാഗം ചികിത്സയും 24 മണിക്കൂറും ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി, ഗ്യാസ്ട്രോ സർജറി, ഗ്യാസ്ട്രോഎൻട്രോളജി, മെഡിസിൻ, എമർജൻസി ആൻ്റ് ക്രിട്ടിക്കൽ കെയർ, യൂറോളജി, നെഫ്രോളജി, ഒബ്സ്‌റ്റെട്രിക്‌സ് ആൻ്റ് ഗൈനക്കോളജി, 24 മണിക്കൂർ പ്രവർത്തിക്കുന്ന നിയോ നാറ്റോളജി ആൻഡ് പീഡിയാട്രിക്‌സ് ഇൻ്റന്‌സീവ് കെയർ യൂണിറ്റ്, ഓർത്തോപെഡിക്‌സ് ആൻ്റ് സ്പോർട്‌സ് മെഡിസിൻ, കോസ്മെറ്റിക് ആൻഡ് പ്ലാസ്‌റ്റിക് മൈക്രോ വസ്‌കുലർ സർജറി, ഇൻ്റർവെൻഷണൽ റേഡിയോളജി, ന്യൂറോ ഇൻർവെൻഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളും ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ റോബോട്ടിക് സർജറിക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം കണ്ണൂരിൽ ആദ്യമായി ഉപയോഗിക്കുന്ന സ്ഥാപനമെന്ന നേട്ടം കൂടി കിംസ് ശ്രീചന്ദ് ആശുപത്രിക്ക് സ്വന്തമാണ്. യൂറോ ഓങ്കോളജി, ഓങ്കോ സർജറി എന്നിവയ്ക്കും റോബോട്ടിക് സർജറി സംവിധാനം ഉപയോഗിക്കാനുള്ള സൗകര്യവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായുള്ള റോബോട്ടിക് സർജറി ഈ മാസം ആരംഭിക്കും. ലിവർ ട്രാൻസ്പ്ലാൻറ്, കിഡ്‌നി ട്രാൻസ്‌പ്ലാൻ്റ്, ഹാർട്ട് ആൻ്റ് ലംഗ്‌സ് ട്രാൻസ്‌പ്ലാൻ്റ് എന്നിവ ഉടനടി ആരംഭിക്കും. കണ്ണൂരിൽ ആദ്യമായാണ് ഇത്തരം സംവിധാനങ്ങൾ തുടങ്ങുന്നത്.
വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരായ ദിൽഷാദ്, രവീന്ദ്രൻ, മഹേഷ് ഭട്ട്, സതീഷ്, നാസർ, ജിൽജിത്, ഫിനാൻഷ്യൽ ഓഫീസർ അർജുൻ വിജയകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
#KIMS #Kerala #Kannur #healthcare #hospital #roboticsurgery #medical