Event | കേരള ഗവ: കോണ്‍ട്രാക്‌ടേഴ്‌സ് യൂത് വിങ് 10-ാം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 2ന്
കോണ്‍ട്രാക്‌ടേഴ്‌സ് യൂത് വിങ് നിര്‍മിച്ച് നല്‍കുന്ന രണ്ടാമത്തെ വീടിന്റെ താക്കോല്‍ദാന കര്‍മം ചടങ്ങിൽ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാസർകോട്: (KasargodVartha) കേരള ഗവ: കോണ്‍ട്രാക്‌ടേഴ്‌സ് യൂത് വിങ് (Govt. Contractors Youth Wing) 10-ാം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 2 തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ചെങ്കള റഹ് മത് നഗര്‍ എംഎഎച് ഹാളില്‍ സജ്ജമാക്കിയ അമീര്‍ പച്ചക്കാട് നഗറില്‍ നടക്കുന്ന സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും.
കോണ്‍ട്രാക്‌ടേഴ്‌സ് യൂത് വിങ് നിര്‍മിച്ച് നല്‍കുന്ന രണ്ടാമത്തെ വീടിന്റെ താക്കോല്‍ദാന കര്‍മം ചടങ്ങിൽ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, സി എച് കുഞ്ഞമ്പു, എ കെ എം അശറഫ്, ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍, ചെങ്കള ഗ്രാമ പഞ്ചായത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, ജില്ലാ പഞ്ചായത് അംഗങ്ങളായ പി ബി ശെഫീഖ്, ജാസ്മിന്‍ കബീര്‍ ചെര്‍ക്കള, കാസര്‍കോട് ബ്ലോക് പഞ്ചായത് അംഗം ഹനീഫ് പാറ തുടങ്ങിയ ജനപ്രതിനിധികളും വിവിധ കരാര്‍ സംഘടനയുടെ സംസ്ഥാന - ജില്ലാ നേതാക്കളും പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി ഉച്ചക്ക് ശേഷം അന്താരാഷ്ട്ര പരിശീലകൻ അഡ്വ. വാമനകുമാറിന്റെ മോടിവേഷന്‍ ക്ലാസും തുടര്‍ന്ന് പുതിയ കമിറ്റി തിരഞ്ഞെടുപ്പും നടക്കും. വാര്‍ത്താസമ്മേഷനത്തില്‍ മൊയ്തീന്‍ ചാപ്പാടി, ജാസിർ ചെങ്കള, സുനൈഫ് എംഎഎച്, ശെരീഫ് ബോസ്സ്, എംഎ നാസര്‍, റസാഖ് ബെദിര, ഫൈസല്‍ പൊവ്വല്‍ സംബന്ധിച്ചു.