city-gold-ad-for-blogger

ക്ഷേത്ര ഭണ്ഡാരം കവർന്നെന്ന കേസിൽ അസം സ്വദേശി അറസ്റ്റിൽ; കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങളിൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.09.2021) ക്ഷേത്ര ഭണ്ഡാരം കവർന്നെന്ന കേസിൽ അസം സ്വദേശി അറസ്റ്റിൽ. സാമി ഗുരി റുക്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഹന്നാസിനെ (34) യാണ് ഹൊസ്ദുർഗ് സി ഐ ഷൈൻ അറസ്റ്റ് ചെയ്തത്. ഹന്നാസ് പലയിടത്തും മോഷണം നടത്തിയതായി സംശയം ഉയർന്നതിനെ തുടർന്ന് ഇയാളുടെ വിരലടയാളം പരിശോധിച്ച് വരികയാണ്.

   
ക്ഷേത്ര ഭണ്ഡാരം കവർന്നെന്ന കേസിൽ അസം സ്വദേശി അറസ്റ്റിൽ; കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങളിൽ





കാഞ്ഞങ്ങാട് സൗത് മുത്തപ്പനാര്‍ കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നെന്ന കേസിലാണ് അറസ്റ്റിലായത്. ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള കാവില്‍ സ്ഥാപിച്ച ഭണ്ഡാരത്തിൽ നിന്നാണ് സെപ്തംബർ എട്ടിന് രാത്രി ഒമ്പതിനും 9.45 മണിക്കും ഇടയിൽ കവർച നടന്നത്.

  
ക്ഷേത്ര ഭണ്ഡാരം കവർന്നെന്ന കേസിൽ അസം സ്വദേശി അറസ്റ്റിൽ; കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങളിൽ



കാവില്‍ നിന്നും ഭണ്ഡാരം എടുത്ത് ക്ഷേത്രത്തില്‍ എത്തിയ മോഷ്ടാവ് നടയില്‍ വെച്ച് ക്ഷേത്രത്തിലെ വാളും ഇഷ്ടികയും പൈപും ഉപയോഗിച്ച് ഭണ്ഡാരം തകർക്കുന്നതും അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച് പണം എണ്ണി തിട്ടപ്പെടുത്തി പോവുന്നതും ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

   
ക്ഷേത്ര ഭണ്ഡാരം കവർന്നെന്ന കേസിൽ അസം സ്വദേശി അറസ്റ്റിൽ; കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങളിൽ



ഏഴാം തീയ്യതി വൈകുന്നേരം നാല് മണിയോടെ ക്ഷേത്രത്തില്‍ എത്തി പരിസരങ്ങള്‍ വീക്ഷിച്ച ശേഷം രാത്രിയില്‍ വീണ്ടും എത്തിയാണ് മോഷ്ടാവ് കവർച നടത്തിയതെന്നാണ് വിവരം. കവർചയുമായി ബന്ധപ്പെട്ട് ക്ഷേത്രം സെക്രടറി കെ വി അശോകന്‍ ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കിയതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

  
ക്ഷേത്ര ഭണ്ഡാരം കവർന്നെന്ന കേസിൽ അസം സ്വദേശി അറസ്റ്റിൽ; കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങളിൽ



5000 രൂപയോളം ഉണ്ടാകുമെന്ന് പരാതിയിൽ പറഞ്ഞിരുന്നുവെങ്കിലും 2000 രൂപയാണ് ഉണ്ടായിരുന്നതെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. കൃത്യമായ താമസ സ്ഥലമില്ലാത്ത പ്രതി, റോഡരികിലും കടത്തിണ്ണകളിലും കഴിഞ്ഞാണ് കവർച ആസൂത്രണം ചെയ്യാറുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സി സി ടി വി ദൃശ്യങ്ങളുടെയും വിരലടയാളങ്ങളുടെയും അടിസ്ഥാനത്തിൽ സമർഥമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്താനായതെന്ന് ഹൊസ്ദുർഗ് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.


Keywords: Kasaragod, Kanhangad, Kerala, News, Theft, Robbery, Temple, Top-Headlines, Police, Arrest, Police-station, Hosdurg, Weapon, Complaint, Case, Kasargodvartha, Investigation, Temple the ft case; Assam native arrested.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia