'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 30
May 2, 2022, 16:56 IST
(www.kasargodvartha.com 02.05.2022) ഇന്നത്തെ ചോദ്യം:
ഒരു വ്യക്തിയെ കുറിച്ച് ഖുർആൻ ഒരു സമൂഹം എന്ന് വിശേഷിപ്പിച്ചു. ആരാണ് ആ വ്യക്തി?
ഖുർആൻ അധ്യായങ്ങൾ
വിശുദ്ധ ഖുര്‍ആനില്‍ 114 അധ്യായങ്ങളും 6000 ല്‍പരം വചനങ്ങളുമുണ്ട്. അൽപാൽപമായി അവതരിച്ച അധ്യായങ്ങളും പൂര്‍ണമായി അവതരിച്ച അധ്യായങ്ങളുമുണ്ട്. ചില അധ്യായങ്ങള്‍ അവതരിക്കാന്‍ പ്രത്യേക പശ്ചാത്തലങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ അധ്യായങ്ങളിലെ പല വചനങ്ങള്‍ക്കും അവതരണ പശ്ചാത്തലങ്ങളുണ്ട്.
ഒരു വിഷയം മാത്രം പ്രതിപാദിക്കുന്ന അധ്യായങ്ങളും അനേകം വിഷയങ്ങള്‍ പ്രതിപാദിക്കുന്ന അധ്യായങ്ങളും ഖുര്‍ആനിലുണ്ട്. ചില അധ്യായങ്ങളില്‍ ഒരു വിഷയം തന്നെ പലയിടങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഹിജ്‌റക്ക് മുന്‍പ് അവതരിച്ച അധ്യായങ്ങൾ മക്കിയ്യ എന്നും ഹിജ്‌റയ്ക്കു ശേഷം അവതരിച്ച അധ്യായങ്ങൾ മദനിയ്യ എന്നും അറിയപ്പെടുന്നു.
Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 30.