'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 22
Apr 24, 2022, 17:47 IST
(www.kasargodvartha.com 24.04.2022) ഇന്നത്തെ ചോദ്യം:
ബൈതുല്‍ മുഖദ്ദിസിൽ നിന്ന് കഅ്ബയിലേക്ക് മുഹമ്മദ് നബിയുടെ ഇഷ്ടം പോലെ മുസ്‌ലിംകളുടെ ഖിബ്‌ല മാറ്റിയുള്ള പ്രഖ്യാപനം ഏത് സൂറതില്‍ ആണുള്ളത്?
ഖിബ്‌ല മാറ്റം
നമസ്‌കാരത്തില്‍ മുസ്‌ലിംകള്‍ അഭിമുഖമായി നില്‍ക്കേണ്ട കഅ്ബയെക്കുറിച്ചാണ് ഖിബ്‌ല എന്ന് സാങ്കേതികമായി പറയുന്നത്. നമസ്‌കാരത്തിന്റെ നിബന്ധനയില്‍ ഒന്നാണ് ഖിബ്‌ലയെ അഭിമുഖീകരിക്കല്‍. നബി(സ്വ)യുടെയും ഇസ്‌ലാമിന്റെയും ചരിത്രത്തിൽ ശ്രദ്ധേയമായ ഒരധ്യായമാണ് ഖിബ്‌ല മാറ്റം. ആദ്യകാലത്ത് നബി(സ്വ)യും അനുയായികളും ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞാണ് നിസ്‌കരിച്ചിരുന്നത്.
കഅ്ബയും ആ ദിശയിലായിരുന്നതു കൊണ്ട് ബൈതുൽ മുഖദ്ദസിലേക്കു തിരിയുമ്പോൾ തന്നെ കഅ്ബയും മുന്നിൽ വരുന്ന വിധം നിസ്‌കരിക്കാൻ സാധിക്കുമായിരുന്നു. മക്കയിൽ മൂന്ന് വർഷക്കാലത്തെ നിസ്‌കാരം ഇങ്ങനെയാണ് നടന്നത്.
മദീനയിലെത്തിയപ്പോഴും ബൈതുൽ മുഖദ്ദസിലേക്ക് തന്നെ തിരിഞ്ഞ് നിസ്‌കരിച്ചു. പക്ഷേ ഭൂമിശാസ്ത്ര പ്രകാരം അവിടെയെത്തിയപ്പോൾ കഅ്ബ പിന്നിലായിപ്പോയി. കഅ്ബ പിന്നിലായുള്ള നിസ്‌കാരം നബി(സ്വ)യെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരുന്നു. കഅ്ബ ഖിബ്‌ലയാവണമെന്ന മോഹം നബിക്കുണ്ടായിരുന്നു. അങ്ങനെ ഹിജ്‌റ രണ്ടാം വർഷം ശഅ്ബാൻ മാസത്തിലാണ് നബിയുടെ ഇഷ്ടം പോലെ ഖിബ്‌ല മാറ്റമുണ്ടായത്.
Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 22. < !- START disable copy paste -->