'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 24
Apr 26, 2022, 17:32 IST
(www.kasargodvartha.com 26.04.2022) ഇന്നത്തെ ചോദ്യം:
ഹജ്ജതുല്‍ വിദാഇൽ (വിടവാങ്ങൽ ഹജ്ജ്) മുഹമ്മദ് നബി (സ്വ) എവിടെ വെച്ചാണ് ഇഹ്‌റാം ചെയ്തത് ?
ഹജ്ജതുല്‍ വിദാഅ്
ഹിജ്റ പത്താം വര്‍ഷം ദുല്‍ഖഅദ് മാസം റസൂല്‍ (സ്വ) ഹജ്ജിന് പോകാന്‍ ഉദ്ദേശിച്ചു. വിവരം അനുചരരെ ധരിപ്പിച്ചു. ധാരാളം സ്വഹാബികള്‍ മദീനയില്‍ തടിച്ചുകൂടി. നബിക്കൊപ്പം അവരും ഹജ്ജിനു തയ്യാറായി. ഹിജ്റ പത്താം വര്‍ഷം ദുല്‍ഖഅദ് 24 വ്യാഴാഴ്ച ളുഹ്റിനുശേഷം റസൂല്‍(സ്വ)യും സംഘവും മദീനയില്‍ നിന്നും യാത്രപുറപ്പെട്ടു. ലക്ഷക്കണക്കിന് സ്വഹാബികളും നബിയുടെ ഭാര്യമാരും കൂടെയുണ്ടായിരുന്നു.
അറഫയിൽ പ്രവാചകൻ തിങ്ങിനിറഞ്ഞ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വിശാലമായി പ്രസംഗിച്ചു. ഈ പ്രസംഗത്തിൽ ഇസ്‌ലാമിന്റെ സമഗ്രതയും വ്യക്തിയുടെ അവകാശങ്ങളും സവിസ്തരം പറഞ്ഞു. ഹജ്ജിന്റെ കർമങ്ങളെല്ലാം പൂർത്തിയാക്കി അനുചരന്മാരോടൊപ്പം പ്രവാചകൻ മദീനയിലേക്കു തിരിച്ചു. പ്രവാചകൻ വിടവാങ്ങുന്നതിന്റെ എല്ലാ സൂചനകളും ഉണ്ടായിരുന്ന ഈ ഹജ്ജ് 'ഹജ്ജതുല്‍ വിദാഅ് (വിടവാങ്ങൽ ഹജ്ജ്)' എന്ന് അറിയപ്പെട്ടു.
Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 24. < !- START disable copy paste -->