ബേഡകത്ത് ഭാര്യ കൊല്ലപ്പെട്ടത് ഭർത്താവിൻ്റെ സംശയരോഗത്തെ തുടർന്ന്; 'പ്രണയിച്ച് വിവാഹിതയായ യുവതിക്ക് നേരിടേണ്ടി വന്നത് ഒരു രാത്രി മുഴുവൻ ഇടിയും തൊഴിയും'
Jul 20, 2021, 13:26 IST
ബേഡകം: (www.kasargodvartha.com 20.07.2021) ബേഡകത്ത് ഭാര്യ കൊല്ലപ്പെട്ടത് ഭർത്താവിൻ്റെ സംശയ രോഗത്തിന് പിന്നാലെയാണെന്ന് നിഗമനം. ഒരു രാത്രി മുഴുവൻ യുവാവ് ഭാര്യയെ ഇടിച്ചും തൊഴിച്ചും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. മരത്തിൻ്റെ പട്ടിക കൊണ്ടുള്ള അടിയിലാണ് യുവതി ഒടുവിൽ കൊല്ലപ്പെട്ടതെന്നാണ് സംശയിക്കുന്നത്.
ബേഡകം കാഞ്ഞിരത്തിങ്കാൽ കുറത്തിക്കുണ്ട് കോളനിയിൽ എച് സുമിത (23) ആണ് മരിച്ചത്. യുവതിയുടെ ദേഹമാസകലം പരിക്കുണ്ട്. ചൊവ്വാഴ്ച പുലർചെയാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അരുൺകുമാർ (25) പൊലീസ് പിടിയിലായിട്ടുണ്ട്. ഇവർക്ക് മൂന്ന് വയസുള്ള അതുൽ എന്ന മകനുണ്ട്.
മദ്യപിച്ചെത്തിയ അരുൺകുമാർ തിങ്കളാഴ്ച വൈകുന്നേരം മുതൽ ഭാര്യയുമായി വഴക്കിട്ടിരിന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. നാലുവർഷം മുമ്പ് പ്രണയിച്ചാണ് യുവതിയും യുവാവും വിവാഹിതരായത്. കൂലിപ്പണിക്കാരനാണ് അരുൺകുമാർ.
കൊല നടക്കുമ്പോൾ സുമിതയുടെ മാതാവ് ജാനകിയും അരുൺകുമാറിൻ്റെ അനുജനും വല്യമ്മയും വീട്ടിൽ ഉണ്ടായിരുന്നു. സുമിതയ്ക്ക് മറ്റൊരു യുവാവുമായി പ്രണയബന്ധം ഉണ്ടെന്ന സംശയം ഇയാളെ പ്രകോപിതനാക്കി.
ഇരുവരും പട്ടിക വിഭാഗക്കാരാണ്. പിടിയിലായ അരുൺകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കൊലയ്ക്കുള്ള കാരണം വ്യക്തമായത്. കാസർകോട് ആർ ഡി ഒയുടെ സാന്നിധ്യത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തും.
കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച സുമിതയുടെ മാതാവ് ജാനകിയുടെ പരാതിയിൽ ഭർത്താവ് അരുൺകുമാറിനെതിരെ കൊലപാതകത്തിന് കേസെടുത്തതായി ബേഡകം പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, News, Bedakam, Top-Headlines, Murder, Case, Investigation, Police, Wife, Husband, Death, Liquor, Marriage, Kasargodvartha, Murder of woman in Bedadka due to suspicion, report.
< !- START disable copy paste -->