city-gold-ad-for-blogger

ഉറുമിയിലെ കൊലപാതകം; സഹോദരന്മാർ തമ്മിലുള്ള നിരന്തര കലഹം ഒടുവിൽ ചോരക്കളമായി; 'വിവാഹ ആലോചനകൾ മുടങ്ങിയതും കാരണമായി'; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ബദിയടുക്ക: (www.kasargodvartha.com 25.07.2021) ഉറുമിയിൽ യുവാവിന്റെ കൊലപാതകത്തിന് കാരണമായത് സഹോദരന്മാർ തമ്മിലുണ്ടായ നിരന്തര വഴക്കാണെന്ന് വ്യക്തമായി. കൊല്ലപ്പെട്ട നിസാറിന്റെ സഹോദരനായ റഫീഖ് ആണ് പ്രതിയെന്നും നടപടിക്രമങ്ങൾക്ക് ശേഷം ഞായറാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി.

 
ഉറുമിയിലെ കൊലപാതകം; സഹോദരന്മാർ തമ്മിലുള്ള നിരന്തര കലഹം ഒടുവിൽ ചോരക്കളമായി; 'വിവാഹ ആലോചനകൾ മുടങ്ങിയതും കാരണമായി'; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി



പുത്തിഗെ പഞ്ചായത്തിലെ ഉറുമിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അബ്ദുല്ല മുസ്ലിയാരുടെ മകൻ നിസാർ (30) ആണ് കുത്തേറ്റ് മരിച്ചത്. മൃതദേഹത്തിൽ വയറ്റിലും പുറത്തുമായി ഒമ്പത് മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഓടിക്കൂടിയ അയൽക്കാർ ഉടൻ നിസാറിനെ കുമ്പളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഏതാനും കേസുകളിൽ പ്രതിയായിരുന്ന നിസാർ ഒരുമാസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അവിവാഹിതനായ നിസാറിന്റെ വിവാഹ ആലോചനകൾ മുടക്കുന്നത് റഫീഖ് ആണെന്ന് പറഞ്ഞ ഇരുവർക്കുമിടയിൽ കലഹങ്ങൾ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.

നിസാറിന്റെ കേസുകളിൽ ജാമ്യമെടുക്കാനും സഹായിക്കാനും റഫീഖ് ചെന്നില്ലെന്നും അതിന്റെ പേരിലുള്ള തർക്കങ്ങളും ഇവർക്കിടയിൽ ഉണ്ടായതായും വിവരമുണ്ട്. സംഭവ ദിവസം ഇരുവരും തർക്കത്തിൽ ഏർപെടുകയും അത് അടിയും പിടിയുമായി മാറി പിന്നീട് കൊലപാതകത്തിൽ എത്തുകയായിരുന്നുവെന്നും ബദിയടുക്ക പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

45 കാരനായ റഫീഖിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സംഭവത്തിന് ശേഷം റഫീഖിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.

Keywords: Kasaragod, Badiyadukka, Kerala, News, Murder, Murder-case, Police, Arrest, Youth, Brothers, Top-Headlines, Court, Puthige, Panchayath, Hospital, Kumbala, Jail, Marriage, Bail, Kasargodvartha, Murder in Urumi; brother arrested.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia