city-gold-ad-for-blogger

കുട്ടികളുടെ ഫോട്ടോ ചേര്‍ക്കൂ, സ്വര്‍ണ്ണവും സമ്മാനങ്ങളും നേടൂ... മത്സരം തുടങ്ങുന്നു

കുട്ടികളുടെ ഫോട്ടോ ചേര്‍ക്കൂ, സ്വര്‍ണ്ണവും സമ്മാനങ്ങളും നേടൂ... മത്സരം തുടങ്ങുന്നു
കൊച്ചി: മലയാളത്തിലെ പ്രഥമ പ്രാദേശിക വാര്‍ത്താപോര്‍ട്ടലായ കാസര്‍കോട് വാര്‍ത്ത കുട്ടികളുടെ ഫോട്ടൊ മത്സരം സംഘടിപ്പിക്കുന്നു. യൂറോ ബിസിനസ് ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരം മരിയാസ് കിഡ്സ് വെയര്‍, ഷഹ് മ ഓപ്റ്റിക്കല്‍സ്, കളര്‍ പ്ലസ് ക്രിയേഷന്‍സ്, ഇന്‍സൈറ്റ് സ്റ്റുഡിയോ തുടങ്ങിയ സ്ഥാപനങ്ങളാണ് സ്പോണ്‍സര്‍ ചെയ്യുന്നത്. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന മത്സരം നവംബര്‍ ഒന്നിന് തുടങ്ങും.

നിബന്ധനകള്‍ക്ക് വിധേയമായി ലോകത്തെവിടെ നിന്നും ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ആറ് വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ ഫോട്ടോ ഫേസ് ബുക്ക് പേജിലാണ് അപ് ലോഡ് ചെയ്യേണ്ടത്. കൂടുതല്‍ ലൈക് / കമന്റ് (Like or Comments) കിട്ടുന്ന ഫോട്ടോയില്‍ നിന്ന് ജൂറിയായിരിക്കും ഒന്നും രണ്ടും സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുക. ഒന്നാം സമ്മാനം നേടുന്ന കുട്ടിയ്ക്ക് യൂറോ ഗോള്‍ഡ് നല്‍കുന്ന എട്ട് ഗ്രാം സ്വര്‍ണ്ണ നാണയം ലഭിക്കും. രണ്ടാം സമ്മാനം നേടുന്ന കുട്ടിയ്ക്ക് മംഗലാപുരത്തെ യൂറോ ബില്‍ഡേര്‍സ് നല്‍കുന്ന നാല് ഗ്രാം സ്വര്‍ണ്ണ നാണയം ലഭിക്കും. മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്ന് നറുക്കെടുത്ത് പതിനഞ്ചോളം പേര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. രണ്ട് പേര്‍ക്ക് 2500 രൂപയുടെ ഷോപ്പിംഗ് വൗച്ചര്‍ കാസര്‍കോട്ടെ പ്രമുഖ കിഡ്സ് വസ്ത്രാലയമായ മരിയാസ് കിഡ്സ് സെന്റര്‍, ഒരാള്‍ക്ക് അയ്യായിരം രൂപയുടെ ഷോപ്പിംഗ് വൗച്ചര്‍ ഉത്തരമലബാറിലെ പ്രമുഖ ഓപ്റ്റികല്‍സ് ഷോറൂം ഷഹ് മ ഓപ്റ്റികല്‍സ്- കാസര്‍കോട്, ഒരാള്‍ക്ക് അയ്യായിരം രൂപയുടെ കാസര്‍കോട് വാര്‍ത്ത പരസ്യ കൂപണ്‍ ഐഡന്റിറ്റി കാര്‍ഡ് നിര്‍മ്മാതാക്കളായ കളര്‍പ്ലസ് ഡിജിറ്റല്‍ ക്രിയേഷന്‍സ്, പത്തുപേര്‍ക്ക് 1200 രൂപ വിലമതിക്കുന്ന സില്‍വര്‍ ആഭരണം മംഗലാപുരത്തെ യൂറോ ബിസിനസ് ഗ്രൂപ്, മത്സരത്തിലും നറുക്കെടുപ്പിലും വിജയിച്ച എല്ലാ കുട്ടികളുടെയും ഫോട്ടോയുടെ ഡിജിറ്റല്‍ പ്രിന്റുകള്‍ ഇന്‍സൈറ്റ് സ്റ്റുഡിയോ എന്നിവര്‍ സമ്മാനിക്കും.

ജനുവരി ആദ്യ പകുതിയില്‍ വിജയികളെ പ്രഖ്യാപിക്കും. സമ്മാന വിതരണം സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നടക്കും.

മത്സരം ഇങ്ങനെ:

ഫേസ് ബുക്കിലെ കാസർകോട് വാർത്തയുടെ പേജില്‍ ലൈക് ബട്ടന്‍ ക്ലിക് ചെയ്യുക. (നേരത്തെ ഈ പേജില്‍ ലൈക് ബട്ടന്‍ ക്ലിക് ചെയ്തവര്‍ക്ക് ഇത് ബാധകമല്ല)

സ്റ്റാറ്റസ് ബാറില്‍ ഫോട്ടൊ/ അപ് ലോഡ് എ ഫോട്ടോ ബട്ടന്‍ ക്ലിക് ചെയ്ത് കുട്ടിയുടെ പേരും പിതാവിന്റെ പേരും ടൈപ് ചെയ്ത് ഫോട്ടൊ അപ് ലോഡ് ചെയ്യുക. അപ് ലോഡിംഗ് പൂര്‍ത്തിയായാല്‍ ഫോട്ടോയില്‍ ക്ലിക് ചെയ്തതിന് ശേഷം യുആര്‍എല്‍ (ലിങ്ക്)കോപ്പി ചെയ്ത്   ഈ ലിങ്കില്‍ തുറക്കുന്ന ഫോറം  പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. ഇത്രയും ചെയ്യുന്നതോടുകൂടി മാത്രമേ മത്സരത്തിനുള്ള പ്രവേശനം പൂര്‍ത്തിയാകുകയുള്ളൂ.

നിബന്ധനകള്‍:

വിജയികളെ തിരഞ്ഞെടുക്കുന്നത് കാസര്‍കോട് വാര്‍ത്ത നിശ്ചയിക്കുന്ന ജൂറി ആയിരിക്കും. വിജയികളെ കണ്ടെത്തുന്നതിലും സമ്മാനങ്ങള്‍ നല്‍കുന്നതിലും കാസര്‍കോട് വാര്‍ത്ത മാനേജ്മെന്റിന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.

സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് സ്പോണ്‍സര്‍മാരുടെ സ്ഥാപനങ്ങളില്‍ വെച്ചോ കാസര്‍കോട് വാര്‍ത്ത മാനേജ്‌മെന്റ് നിശ്ചയിക്കുന്ന സ്ഥലത്തോ വെച്ചായിരിക്കും.

സാങ്കേതിക തകരാര്‍ മൂലമോ മറ്റോ മത്സരം നിര്‍ത്തിവെക്കുകയോ നിലച്ചുപോകുകയോ ചെയ്താല്‍ ബദല്‍ സംവിധാനം കണ്ടെത്തി, സമാന രീതിയിലോ ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ചോ മത്സരം പുനരാരംഭിക്കുന്നതാണ്.

ലോകത്തെവിടെനിന്നായാലും ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. നവംബര്‍ ഒന്നിന് തുടങ്ങുന്ന മത്സരം ഡിസംബര്‍ 31ന് അവസാനിക്കും. ഈകാലയളവിനുള്ളില്‍ അപ് ലോഡ് ചെയ്ത ഫോട്ടോയ്ക്ക് ലൈക് കിട്ടുന്നതിനുവേണ്ടി ലിങ്ക് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുന്നതിനോ, മറ്റുള്ളവരെ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതിനോ വിരോധമില്ല. വിജയികളെ ഇമെയില്‍ വഴിയോ ഫോണിലൂടെയോ വിവരം അറിയിക്കും.


Kasargod Vartha Facebook page:  
http://www.facebook.com/kasargodvartha

Subscribe Kasargod Vartha News Letters here 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia