city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Relief | വയനാട് ഉരുൾപൊട്ടൽ: ഡിവൈഎഫ്ഐ ശേഖരിച്ച അവശ്യ സാധനങ്ങൾ ജില്ലാ ഭരണാധികാരികൾക്ക് കൈമാറി

dyfi hands over essential supplies for wayanad landslide rel
Photo: Arranged

വയനാടിലെ ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഡിവൈഎഫ്ഐ ശേഖരിച്ച സാധനങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറി.

കാസർകോട്: (KasargodVartha) വയനാടിലെ ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച അവശ്യ സാധനങ്ങൾ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഭരണകൂട കലക്ഷൻ സെന്ററിൽ ഏൽപ്പിച്ചു. സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഐ എ എസ് സാധനങ്ങൾ ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടത്തിനു വേണ്ടി സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് സാധനങ്ങൾ കൈമാറി.

നീലേശ്വരം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം വി രതീഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി ഗിനീഷ്, എം വി ദീപേഷ്, കെ സനുമോഹൻ, പ്രസാദ് എം എൻ, അഖിലേഷ് പി, എ അഭിജിത്ത്, വി മുകേഷ്, അനീഷ് ടി കെ, ജിതേഷ് വി വി, സബിൻ സത്യൻ എന്നിവരുടെ നേതൃത്വത്തിൽ നീലേശ്വരം ഇ എം എസ് മന്ദിത്തിലെ കലക്ഷൻ സെന്ററിൽ നിന്നും സാധനങ്ങൾ എടുക്കാൻ ആരംഭിച്ചു. സി പി ഐ എം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ ഫ്ലാഗ് ഓഫ് ചെയ്തു.

തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച സാധനങ്ങൾ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനിൽ ജില്ലാ ഭരണകൂടത്തിനു കൈമാറി. ബ്ലോക്ക് കമ്മിറ്റി അംഗം കെ വി ജിഷ്ണു, കെ രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ഭരണകൂടത്തിനു കൈമാറി. ബ്ലോക്ക് സെക്രട്ടറി കെ സജേഷ്, നവീൻ കുമാർ, രാഹുൽ രമേശ് എന്നിവർ നേതൃത്വം നൽകി.

കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി. സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, വി ഗിനീഷ്, വിപിൻ ബല്ലത്ത്, ഹരിത നാലപ്പാടം, ആര്യ എ ആർ എന്നിവർ നേതൃത്വം നൽകി.

എളേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും ഹോസ്ദുർഗ് തഹസിൽദാർ ശ്രീമതി മായക്ക് കൈമാറി. ബ്ലോക്ക് സെക്രട്ടറി പ്രസാദ് എം എൻ, സജിൻ രാജ്, ശ്രീജിത്ത്‌കുമാർ, ഹരികൃഷ്ണൻ വി, നിതിൻ കെ ജെ, അജിത് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ഭരണകൂടത്തിന് കൈമാറി. ബ്ലോക്ക് കമ്മിറ്റി അംഗം വി കെ നീരജ്, മറ്റു നേതാക്കൾ എന്നിവർ നേതൃത്വം നൽകി.

ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ കാസറഗോഡ് കലക്ടറേറ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറി. ബ്ലോക്ക് സെക്രട്ടറി സി മണികണ്ഠൻ, ബി വൈശാഖ്, കെ മഹേഷ്, ആഷിക് മുസ്തഫ, കമേഷ് കൊപ്പൽ, റിനിൽ തൈര, അദിനാൻ ചട്ടഞ്ചാൽ, കൃപേഷ് കൊളത്തിങ്കാൽ, കിരൺ അണിഞ്ഞ, എന്നിവർ നേതൃത്വം നൽകി.

ബേഡകം ബ്ലോക്ക്: കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ കാസർകോട്  കലക്ടറേറ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറി. ബ്ലോക്ക് സെക്രട്ടറി അപ്പൂസ് കുണ്ടംകുഴി, ശിവൻ ചൂരിക്കോട്, അനിൽ കാക്കോട്ടമ്മ, ബിപിൻരാജ് പായം, വിഷ്ണു ചേരിപാടി, രജീഷ് പയറ്റിയാൽ എന്നിവർ നേതൃത്വം നൽകി.

കാറഡുക്ക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ കാസർകോട് കലക്ടറേറ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറി. ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത്ത് മഞ്ചക്കൽ, സിദ്ധിക്ക് കൊറ്റുമ്പ, കെ ദിവിൻ, പി സുധീഷ് എന്നിവർ നേതൃത്വം നൽകി.

കാസർകോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ കാസർകോട് കലക്ടറേറ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറി. ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി, മിഥുൻ ചെന്നിക്കര, പ്രവീൺ പാടി, അനിൽ ചെന്നിക്കര എന്നിവർ നേതൃത്വം നൽകി.

കുമ്പള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ കാസർകോട് കലക്ടറേറ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറി. ബ്ലോക്ക്‌ സെക്രട്ടറി നാസറുദ്ദീൻ മലങ്കര, രഞ്ജിത്ത് ബാദിയടുക്ക, അബുൽ ഹക്കീം എന്നിവർ നേതൃത്വം നൽകി.

മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ കാസർകോട്  കലക്ടറേറ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറി. സാദിഖ് ചെറുഗോളി, ഹാരിസ് പൈവളികെ, വിനയ് കുമാർ ബായാർ എന്നിവർ നേതൃത്വം നൽകി.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia