city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | അധികൃതരെ കാണുന്നുണ്ടോ! ഏത് നിമിഷവും നിലംപതിക്കാം; തെരുവത്ത് ജംഗ്ഷനിലെ വൈദ്യുതിതൂൺ അപകടാവസ്ഥയിൽ

Dangerously Leaning Electric Pole Endangers Residents
Photo: Arranged

● അധികൃതരുടെ അനാസ്ഥയാണ് പ്രശ്നം
● വൈദ്യുതിത്തൂണിന്റെ അടിഭാഗം തകർന്ന നിലയിൽ.
● നിരവധി വിദ്യാർഥികളും മറ്റ് യാത്രക്കാരും ഈ റോഡ് ഉപയോഗിക്കുന്നു

തെരുവത്ത്: (KasargodVartha) ജംക്ഷനിൽ സ്ഥിതി ചെയ്യുന്ന വൈദ്യുതിതൂൺ അപകടാവസ്ഥയിലായതിൽ പ്രദേശവാസികൾ ആശങ്കയിൽ. ട്രാൻസ്ഫോർമറും ഹൈടെൻഷൻ കമ്പികളും അടക്കം ഘടിപ്പിച്ചിരിക്കുന്ന ഈ വൈദ്യുതിത്തൂണിന്റെ അടിഭാഗം തകർന്ന നിലയിലാണ്. തൂണിന്റെ ഒരു ഭാഗം ചരിഞ്ഞിരിക്കുന്നതും കാണാം. ഏതു നിമിഷവും തൂൺ നിലംപതിക്കാവുന്ന അവസ്ഥയിലാണുള്ളത്.

ഈ റോഡിലൂടെ നിരവധി വിദ്യാർഥികൾ, മറ്റ് യാത്രക്കാർ, വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നതിനാൽ അപകട സാധ്യത വളരെ കൂടുതലാണ്. സമീപത്തെ വീടുകളും കെട്ടിടങ്ങളും കണക്കിലെടുക്കുമ്പോൾ, തൂൺ നിലംപതിച്ചാൽ ഉണ്ടാകുന്ന അപകടം വളരെ വലുതായിരിക്കും. 

ഈ അപകടാവസ്ഥയെ കുറിച്ച് അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. വലിയ ദുരന്തം സംഭവിക്കുന്നതിന് മുമ്പ് എത്രയും പെട്ടെന്ന് തൂൺ മാറ്റി സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ദിവസേന നിരവധി ആളുകൾ ഉപയോഗിക്കുന്ന ഒരു റോഡിലെ ഈ അപകടാവസ്ഥ അധികൃതരുടെ അലംഭാവം വെളിവാക്കുന്നതാണ്. ജനജീവനങ്ങൾക്ക് ഭീഷണിയായ ഈ പ്രശ്നം ഉടനടി പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
 

Complaint

#ElectricPole #Danger #Residents #Complaint #Safety #Infrastructure #GovernmentNegligence

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia