Lions Club | 'നിർധനർക്ക് വീട്', അനേകം സേവന പദ്ധതികൾ ആവിഷ്കരിച്ച് ചെർക്കള ലയൺസ് ക്ലബ്; പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ശനിയാഴ്ച; യു ടി ഖാദർ സംബന്ധിക്കും
സ്ഥാനാരോഹണ ചടങ്ങ് ശനിയാഴ്ച വൈകുന്നേരം 4.30 മണിക്ക് വിദ്യാനഗറിലുള്ള സൺറൈസ് പാർക്കിൽ നടക്കും
കാസർകോട്: (KasaragodVartha) 2024 - 25 വർഷം ചെർക്കള ലയൺസ് ക്ലബ് നിരവധി സേവന പ്രവർത്തനങ്ങളാണ് നടത്താൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ട് നിർധന കുടുംബങ്ങൾക്ക് വീട്, കുടിവെള്ളം, അനാഥാലയത്തിലേക്കും വിവിധ സർകാർ ആശുപത്രികളിലെ നിർധരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവിതരണം, മെഡിക്കൽ ക്യാമ്പ്, സ്കൂൾ കുട്ടികളെയും മുതിർന്നവരെയും ഉൾപ്പെടുത്തി സ്കൂളുകൾ കേന്ദ്രീകരിച്ച് കാൻസർ അവബോധ ക്ലാസ്, ധനസഹായം, ബസ് വെയിറ്റിംഗ് ഷെഡ് നിർമാണം തുടങ്ങിയവയാണ് പദ്ധതികൾ.
ലയൺസ് ക്ലബ് ചെർക്കളയുടെ 2024 - 25 വർഷത്തേക്കുള്ള പ്രസിഡണ്ടായി മാർക്ക് മുഹമ്മദിനെയും സെക്രട്ടറിയായി എം ടി അബ്ദുൽ നാസറിനെയും ട്രഷററായി എം എ വാർഷിദ് ഉസ്മാനിയെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ - അശ്റഫ് പെർള, കബീർ ബേവിഞ്ച, ബേർക്ക ഷരീഫ്, ജോയിന്റ് സെക്രട്ടറി - ആഷി എതിർത്തോട്, സർവീസ് ചെയർപേഴ്സൺ - ടി എം സജ്ജാദ് തെക്കിൽ,
ടൈൽ ട്വിസ്റ്റർ - ഷാഫി ബിസ്മില്ല, ടൈമർ - സമീർ അറഫ, മെമ്പർഷിപ്പ് ചെയർപേഴ്സൺ - യാസർ, പി ആർ ഒ - അഷ്റഫ് എതിർത്തോട്.
സ്ഥാനാരോഹണ ചടങ്ങ് ശനിയാഴ്ച വൈകുന്നേരം 4.30 മണിക്ക് വിദ്യാനഗറിലുള്ള സൺറൈസ് പാർക്കിൽ നടക്കും. കർണാടക നിയമസഭ സ്പീക്കർ യു ടി ഖാദർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കെ ഗോപി, അഡ്വ. വിനോദ് കുമാർ, വേണുഗോപാൽ, സുകുമാരൻ നായർ, മൊയ്തീൻ കുഞ്ഞി ചാപ്പാടി, അബ്ദുൽ നാസർ പി എം തുടങ്ങിയവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ മാർക്ക് മുഹമ്മദ്, എം ടി അബ്ദുൽ നാസർ, വാർഷിദ് എം എ, മൊയ്തീൻ ചാപ്പാടി, ഡോ. ആബിദ് നാലപ്പാട്, സ്വാദിഖ് പൊവ്വൽ, ആഷി എതിർത്തോട് എന്നിവർ സംബന്ധിച്ചു.