Accident | നിർത്തിയിട്ട കാറിന് മുകളിൽ മതിലിടിഞ്ഞ് വീണ് വാഹനം പൂർണമായും തകർന്നു
ജുമുഅ നിസ്കാരത്തിന് ശേഷം സ്കൂൾ കുട്ടികളും നാട്ടുകാരും അടക്കമുള്ളവർ വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ഈ അപ്രതീക്ഷിത സംഭവം ഉണ്ടായത്
കാസർകോട്: (KasaragodVartha) നിർത്തിയിട്ട കാറിന് മുകളിൽ മതിലിടിഞ്ഞ് വീണ് വാഹനം പൂർണമായും തകർന്നു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് റോഡിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രദേശവാസിയുടെ മതിലാണ് ശക്തമായ മഴയെ തുടർന്ന് ഇടിഞ്ഞുവീണ് കാറിനു മുകളിൽ പതിച്ചത്.
ജുമുഅ നിസ്കാരത്തിന് ശേഷം സ്കൂൾ കുട്ടികളും നാട്ടുകാരും അടക്കമുള്ളവർ വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ഈ അപ്രതീക്ഷിത സംഭവം ഉണ്ടായത്. നെല്ലിക്കുന്നിൽ താമസിക്കുന്ന സമീറിന്റെ സ്വിഫ്റ്റ് ഡിസൈർ കാറാണ് മതിലിടിഞ്ഞ് പൂർണമായും തകർന്നത്. പരേതനായ മമ്മുഞ്ഞി ഹസൈനാറിന്റെ ഉടമസ്ഥതയിലുള്ള മതിലാണ് ഇടിഞ്ഞത്.
അപകടത്തിൽ ആർക്കും അപകടം സംഭവിച്ചില്ലെങ്കിലും, സമീറിന്റെ കാർ പൂർണമായും നശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സമീർ പറയുന്നു.