city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'Khalistan' Flags | ഹിമാചല്‍ പ്രദേശിലെ നിയമസഭാ ഗേറ്റിലും മതിലിലും ഖലിസ്താന്‍ പതാക സ്ഥാപിക്കുകയും അനുകൂല മുദ്രാവാക്യങ്ങള്‍ കുറിച്ചിടുകയും ചെയ്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

ധരംശാല: (www.kasargodvartha.com) ഹിമാചല്‍ പ്രദേശിലെ നിയമസഭാ ഗേറ്റിലും മതിലിലും ഖലിസ്താന്‍ പതാക സ്ഥാപിക്കുകയും അനുകൂല മുദ്രാവാക്യങ്ങള്‍ കുറിച്ചിടുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ഞായറാഴ്ച രാവിലെയാണ് നിയമസഭയ്ക്കു പുറത്ത് പ്രധാന കവാടത്തില്‍ ഖലിസ്താന്‍ പതാക സ്ഥാപിച്ചതായി കണ്ടെത്തിയത്.


 'Khalistan' Flags | ഹിമാചല്‍ പ്രദേശിലെ നിയമസഭാ ഗേറ്റിലും മതിലിലും ഖലിസ്താന്‍ പതാക സ്ഥാപിക്കുകയും അനുകൂല മുദ്രാവാക്യങ്ങള്‍ കുറിച്ചിടുകയും ചെയ്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

മതിലില്‍ ഖലിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ അധികൃതരെത്തി ഇതു നീക്കം ചെയ്തു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ജയറാം ഠാകൂര്‍ വ്യക്തമാക്കി.

ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ ആകാം അജ്ഞാതര്‍ നിയമസഭാ ഗേറ്റില്‍ ഖലിസ്താന്‍ പതാക സ്ഥാപിച്ചതെന്ന് കാന്‍ഗ്ര എസ്പി കുശാല്‍ ശര്‍മ വ്യക്തമാക്കി. 'വിധാന്‍ സഭയുടെ ഗേറ്റില്‍നിന്ന് ഖലിസ്താന്‍ പതാകകള്‍ പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള ചില വിനോദസഞ്ചാരികളാണ് ഇതിനുപിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്നും എസ്പി വ്യക്തമാക്കി.

Keywords:  'Khalistan' Flags Draped Over Himachal Assembly Gates, Graffiti On Walls, News, Politics, Police, Assembly, Flag, Chief Minister, Warning, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia