Bypoll results | ഉപതെരഞ്ഞെടുപ്പ് ഫലം: യുപിയിൽ എസ് പിക്ക് കനത്ത തിരിച്ചടി; 2 ലോക്‌സഭാ സീറ്റിലും ബിജെപി; പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ലോക്‌സഭാ സീറ്റ് എഎപിക്ക് നഷ്ടമായി; നിയമസഭാ സീറ്റുകളിൽ രണ്ടിടത്ത് കോൺഗ്രസ്
Jun 26, 2022, 16:33 IST
ന്യൂഡെൽഹി: (www.kasargodvartha.com) ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ രണ്ട് സംസ്ഥാനങ്ങളിലെ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും നാല് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങളും ഫലസൂചനകളും പുറത്ത്. ഉത്തർപ്രദേശിലെ രാംപൂർ ലോക്‌സഭാ സീറ്റ് സമാജ്‌വാദി പാർടിയിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർത്ഥി ഘനശ്യാം ലോധി 40,000 വോടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അസംഗഢിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സഹോദരൻ ധർമേന്ദ്ര യാദവിനെക്കാൾ ബിജെപി സ്ഥാനാർഥി ദിനേഷ് ലാൽ യാദവ് മുന്നിലാണ്. ഇത് രണ്ടും എസ് പിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു.
പഞ്ചാബിലെ സംഗ്രൂർ ലോക്‌സഭാ സീറ്റിൽ ശിരോമണി അകാലിദൾ (അമൃത്‌സർ) സ്ഥാനാർഥി സിമ്രൻജിത് സിംഗ് മാൻ വിജയിച്ചു. 77 കാരനായ മാൻ ഈ സീറ്റ് എഎപിയിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. എഎപി സ്ഥാനാർത്ഥി ഗുർമെയിൽ സിംഗിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഭഗവന്ത് മാൻ മുഖ്യമന്ത്രിയായതിന് ശേഷം എംപി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
ഡെൽഹിയിലെ രജീന്ദർ നഗർ നിയമസഭാ സീറ്റിൽ ആം ആദ്മി പാർടിയുടെ ദുർഗേഷ് പതക് 11,555 വോടുകൾക്ക് വിജയിച്ചു. ത്രിപുരയിൽ നാലിൽ മൂന്ന് സീറ്റ് ബിജെപിയും ഒരിടത്ത് കോൺഗ്രസും വിജയിച്ചു. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബർദോവാലി ഉപതെരഞ്ഞെടുപ്പിൽ 6,104 വോടുകൾക്ക് വിജയിച്ചു, മുഖ്യമന്ത്രിയായി തുടരാൻ മണിക് സാഹയ്ക്ക് ഈ തെരഞ്ഞെടുപ്പിൽ വിജയം അനിവാര്യമായിരുന്നു. അഗർതലയിൽ കോൺഗ്രസിന്റെ സുദീപ് റോയ് ബർമനും വിജയിച്ചു. ആന്ധ്രാപ്രദേശിലെ ആത്മകൂരിൽ വൈഎസ്ആർ കോൺഗ്രസ് പാർടിയുടെ മേകപതി വിക്രം റെഡ്ഡി 82,888 വോടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി. ജാർഖണ്ഡിലെ മന്ദാരിൽ കോൺഗ്രസിന്റെ ശിൽപി നേഹ ടിർക്കി ബിജെപിയുടെ ഗംഗോത്രി കുഴൂരിനെക്കാൾ 13,000 വോടുകൾക്ക് മുന്നിലാണ്.

Keywords: Bypoll results 2022 , National, Newdelhi, News, Top-Headlines, BJP, Congress, Assembly Election, Uttar Pradesh, Punjab, Politics, Chief Minister, MP.