Annie Besant | ആനി ബസന്റ്; ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ വിദേശ വനിത
Aug 9, 2022, 20:22 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാമെങ്കിലും ബ്രിടീഷുകാര്‍ക്കെതിരായ ഇന്‍ഡ്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഇന്‍ഗ്ലീഷ് വനിതയാണ് ആനി ബസന്റ്. മാത്രവുമല്ല, സ്വാതന്ത്ര്യ സമര കാലത്ത് അവര്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായി.
1847 ഒക്ടോബര്‍ ഒന്നാം തീയതി ലന്‍ഡനില്‍ ആനി ബസന്റ് ജനിച്ചു. പിതാവായ വില്യം പി വുഡ് ആനിക്ക് എട്ടു വയസുള്ളപ്പോള്‍ മരിച്ചു. 1879-ല്‍ ലന്‍ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ്സി ബോടണിയില്‍ ഒന്നാം ക്ലാസോടെ വിജയിച്ചു. ബ്ലവസ്‌കി എന്നൊരു റഷ്യക്കാരിയുമായുള്ള അടുപ്പം ആനിയെ തിയോസഫികല്‍ സൊസൈറ്റിയില്‍ അംഗമാക്കി. അതിന്റെ പ്രവര്‍ത്തനങ്ങള്‍ 1878-ലാണ് ഇന്‍ഡ്യയില്‍ തുടങ്ങിയത്. 1893-ല്‍ അവര്‍ ഇന്‍ഡ്യയിലുമെത്തി. 1896-ല്‍ വീണ്ടും ഇന്‍ഡ്യയിലെത്തി ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൗട് പ്രസ്ഥാനം ആരംഭിച്ചു.
1914 മുതല്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ സജീവയായ അവര്‍ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിനായി വാദിച്ചു. 1916 ല്‍ 'ഹോം റൂള്‍ ലീഗ്' എന്ന പ്രസ്ഥാനം ബാലഗംഗാധര തിലകന്റെ സഹായത്തോടെ അവര്‍ ആരംഭിച്ചു.
ഇതിന്റെ പേരില്‍ ബ്രിടീഷ് സേന അവരെ അറസ്റ്റ് ചെയ്തു. ആനി ബസന്റിന് കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പിന്തുണ ലഭിച്ചു. ഗാന്ധി തന്നെ അവള്‍ക്ക് ബസന്ത് ദേവി എന്ന പേര് നല്‍കി. അതിനുശേഷം അവര്‍ 1917-ല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി
ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1919-ലെ കൊല്‍ക്കത്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. 'ന്യൂ ഇന്‍ഡ്യ' പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 1931 മുതല്‍ മദ്രാസിലെ അഡയാറില്‍ പൂര്‍ണ വിശ്രമത്തിലായിരുന്ന അവര്‍ 86-ാം വയസില്‍ 1933 സെപ്റ്റംബര്‍ 20ന് അന്തരിച്ചു.

Keywords: News, National, Top-Headlines, Azadi Ka Amrit Mahotsav, Independence-Freedom-Struggle, Nari-Shakti, India, Independence Day, Annie Besant, Annie Besant Biography.
< !- START disable copy paste --> 