city-gold-ad-for-blogger

ക­ള്ള­തോ­ക്കു­ണ്ടാ­ക്കി പ­ക്ഷി­യെ വെ­ടി­വെ­ക്കു­ന്ന­തി­നി­ട­യില്‍ യു­വാ­വി­ന് വെ­ടി­യേറ്റു

ക­ള്ള­തോ­ക്കു­ണ്ടാ­ക്കി പ­ക്ഷി­യെ വെ­ടി­വെ­ക്കു­ന്ന­തി­നി­ട­യില്‍ യു­വാ­വി­ന് വെ­ടി­യേറ്റു
കാസര്‍­കോട്:  ക­ള്ള­തോ­ക്കു­ണ്ടാ­ക്കി  പ­ക്ഷി­യെ വെ­ടി­വെ­യ്­ക്കു­ന്ന­തി­നി­ട­യില്‍ യു­വാ­വി­ന് വെ­ടി­യേറ്റു. ബ­ന്തടു­ക്ക മാ­ണി­മൂ­ല­യി­ലെ ചെ­ന്ന­പ്പന്‍ എ­ന്ന നാ­രാ­യ­ണ­നാ­ണ്(35) നെ­റ്റി­ക്ക് വെ­ടി­യേ­റ്റത്.

ഇ­യാള്‍ സ്വ­ന്ത­മാ­യി ഉ­ണ്ടാക്കി­യ ക­ള്ള­തോ­ക്കില്‍ നിന്നും പ­ക്ഷി­യെ വെ­ടി­വെ­യ്­ക്കു­മ്പോ­ഴാ­ണ് അ­ബ­ദ്ധ­ത്തില്‍ വെടി­കൊ­ണ്ടത്. ഇ­രു­മ്പ് പൈ­പ്പില്‍ വെ­ടി­മ­രു­ന്ന് നിറ­ച്ച് കാ­ഞ്ചി­വ­ലി­ക്കു­ന്ന ഭാ­ഗം കല്ലും മറ്റും നിറ­ച്ച് ക­യര്‍­കെ­ട്ടി അ­ട­യ്­ക്കു­കയും തോ­ക്കില്‍ തീ­കൊ­ളു­ത്തി പ­ക്ഷി­യെ വെ­ടി­വെ­യ്­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് നാ­രാ­യണ­ന്റെ നെ­റ്റി­യി­ലേ­ക്ക് കല്ലും മറ്റും തു­ള­ഞ്ഞു­ക­യ­റി­യ­ത്.

യു­വാ­വി­ന്റെ നി­ല­വി­ളി­കേട്ട് ഓ­ടി­യെത്തി­യ നാ­ട്ടു­കാര്‍ ഉ­ടന്‍ ത­ന്നെ മം­ഗ­ലാ­പു­രം വെന്റ്‌­ലോക്ക് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ക്കു­ക­യാ­യി­രുന്നു. യു­വാ­വി­നെ­തി­രെ ബേഡ­കം പോ­ലീ­സ് ആം­സ് ആ­ക്ട് പ്ര­കാ­രം കേ­സെ­ടുത്തു. നാ­ടന്‍ രീ­തി­യി­ലാ­ണ് യു­വാ­വ് പ­ക്ഷി­വെ­ടി­വെ­യ്­ക്കു­ന്ന­തി­ന് തോ­ക്കു­ണ്ടാ­ക്കി­യത്. മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യില്‍ ക­ഴി­യു­ന്ന യു­വാ­വില്‍ നിന്നും പോ­ലീ­സ് വെ­ള്ളി­യാഴ്ച മൊ­ഴി­യെ­ടു­ക്കും. ആ­ദൂര്‍ സി.ഐ എ. സ­തീ­ഷ് കു­മാ­റി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം സ്ഥ­ല­ത്തെ­ത്തി തോ­ക്കി­ന്റെ അ­വ­ശി­ഷ്ട­ങ്ങള്‍ ശേ­ഖ­രിച്ചു.

Keywords:  Fake Gun, Birds, Stone, Police, Case, Hospital, Mangalore, Kasaragod, Bandaduka, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia