മുക്കുപണ്ടത്തിന് വേണ്ടി സ്ത്രീയെ തലയ്ക്കടിച്ചു കൊന്നു; അയല്ക്കാരന് അറസ്റ്റില്‍
May 15, 2013, 11:08 IST
പുത്തൂര്‍: അണിഞ്ഞിരുന്ന മാല സ്വര്‍ണമാണെന്ന് ധരിച്ച് മുക്കുപണ്ടം കൈക്കലാക്കാന്‍ ബീഡിത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം റോഡരികിലെ ഓടയില്‍ തള്ളി. സംഭവത്തില്‍ അയല്‍ക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ കയ്യൂര്‍ ഹന്നിമാറിലെ ഗിരിജ പൂജാരി (65) യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തില്‍ ഗിരിജ പൂജാരിയുടെ അയല്ക്കാരന് അനന്തേശിനെ (30) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബീഡിക്കമ്പനിയില്‍ നിന്ന് മടങ്ങുകയായിരുന്ന ഗിരിജയെ അനന്തേശ് പിന്തുടരുകയും വിജനമായ സ്ഥലത്തുവെച്ച് മരവടി കൊണ്ട് ഗിരിജയുടെ തലയ്ക്കടിക്കുകയുമായിരുന്നു. അതിന് ശേഷം ഗിരിജയുടെ കഴുത്തിലുണ്ടായിരുന്ന മാല കൈക്കലാക്കുകയും മൃതദേഹം റോഡരികിലെ ഓവുചാലില്‍ തള്ളുകയുമായിരുന്നു. എന്നാല്‍ അനന്തേശ് കൈക്കലാക്കിയ മാല മുക്കുപണ്ടമായിരുന്നു. അത് അറിയാതെയാണ് അനന്തേശ് സ്വര്‍ണമാല കൈക്കലാക്കാന്‍ വേണ്ടി കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.
കഴുത്തിലും കാതിലും ധാരാളം ആഭരണങ്ങള്‍ ധരിച്ചും മൂക്കുത്തി അണിഞ്ഞുമാണ് ഗിരിജ എപ്പോഴും ബീഡിക്കമ്പനിയിലേക്ക് പോയിരുന്നത്. ഇത് ശ്രദ്ധിച്ച അനന്തേശ് അവ കൈക്കലാക്കാനാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. ആദ്യം ഗിരിജ മരിച്ചത് അപസ്മാര ബാധയെ തുടര്‍ന്നോ, അപകടംമൂലമോ ആണെന്ന് സംശയിച്ചിരുന്നു. എന്നാല്‍ ഗിരിജയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്ത് അനന്തേശിനെ ചുറ്റിത്തിരിയുന്നത് പരിസരത്തെ ചിലര്‍ കാണുകയും അതിനെ കുറിച്ച് പോലീസില്‍ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അനന്തേശിനെ ചോദ്യം ചെയ്തപ്പോഴാണ് ആഭരണം കൈക്കലാക്കാന്‍ കൊല നടത്തിയതെന്ന് വ്യക്തമായത്.
സാമ്പത്തിക പ്രയാസം മൂലാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് അനന്തേശ് പോലീസിനോട് പറഞ്ഞു. പുത്തൂര്‍ റൂറല്‍ സി.ഐ. സുരേഷ് കുമാറാണ് അനന്തേശിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഭര്‍ത്താവുമായി അകന്ന ഗിരിജ സഹോദരന് പരേതനായ കയ്യൂറിലെ കാന്തപ്പ പൂജാരിയുടെ വീട്ടില്‍ താമസിച്ച് ബീഡി തെറുത്ത് ഉപജീവനം നടത്തി വരികയായിരുന്നു. അതിനിടെയാണ് ദാരുണമായ അന്ത്യമുണ്ടായത്.
Keywords: Arrest, Murder, Accuse, Police, Youth, Woman, Deadbody, Road-Side, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.