വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ എഞ്ചിന്‍ തകരാറിലായി; യാത്രക്കാര്‍ വലഞ്ഞു
Apr 30, 2013, 19:31 IST
ചെറുവത്തൂര്‍: വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാര്‍ വലഞ്ഞു. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസാണ് ചൊവ്വാഴ്ച പുലര്‍ചെ മൂന്നു മണിയോടെ പയ്യന്നൂരിനും തൃക്കരിപ്പൂരിനും ഇടയില്‍ എഞ്ചിന്‍ തകരാറിലായത്.
ഇരുട്ടില്‍ രണ്ടു മണിക്കൂറിലധികം വഴിയിലായ ശേഷമാണ് ട്രെയിന്‍ പിന്നീട് പുറപ്പെട്ടത്. ചെറുവത്തൂരില്‍ നിന്നും രാവിലെ 6.05 ന് പുറപ്പെടേണ്ട ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ കൊണ്ടു വന്നാണ് വെസ്റ്റ് കോസ്റ്റ് മംഗലാപുരത്തേക്ക് പോയത്.
ഇതോടെ ചെറുവത്തൂരില്‍ നിന്നും 6.05 ന് പുറപ്പെടേണ്ട പാസഞ്ചര്‍ ട്രെയിനിന് എഞ്ചിനില്ലാതെയായി. പിന്നീട് മറ്റൊരു എഞ്ചിന്‍ എത്തിച്ചാണ് ഒരു മണിക്കൂര്‍ വൈകി ചെറുവത്തൂരില്‍ നിന്നും പാസഞ്ചര്‍ പുറപ്പെട്ടത്.