വാരാന്ത കർഫ്യൂ ദിനത്തിൽ കൃഷ്ണ മഠം രഥോത്സവത്തിന് ആയിരങ്ങൾ
Jan 15, 2022, 21:26 IST
മംഗ്ളുറു: (www.kasargodvartha.com 15.01.2022) കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപെടുത്തിയ വാരാന്ത കർഫ്യൂ ദിനമായ ശനിയാഴ്ച ഉടുപ്പി കൃഷ്ണ മഠം രഥോത്സവം ഗംഭീരമായി നടന്നു. സപ്തോത്സവ സമാപനം കുറിച്ച് മകരസംക്രാന്തിയിൽ നടന്ന ചടങ്ങുകൾക്ക് ആയിരക്കണക്കിന് ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചു. വിവിധ മഠങ്ങളിൽ നിന്നുള്ള സ്വാമി വിദ്യാസാഗർ തീർഥ,സ്വാമി വിശ്വപ്രിയ തീർഥ, സ്വാമി വിശ്വപ്രസന്ന തീർഥ, സ്വാമി വിദ്യാവല്ലഭ തീർഥ, സ്വാമി വിദ്യാരാജേശ്വർ തീർഥ, സ്വാമി വേദവർധനതീർഥ എന്നിവർ ശ്രീകൃഷ്ണ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകി.
ഇശപ്രിയ സ്വാമിജി മാധവ മണ്ഡപത്തിൽ തൊട്ടിൽ പൂജ നടത്തി. തീർഥം സ്വീകരിക്കാനും ആശീർവാദം ഏറ്റുവാങ്ങാനും ഭക്ത ജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെട്ടു.
ഇശപ്രിയ സ്വാമിജി മാധവ മണ്ഡപത്തിൽ തൊട്ടിൽ പൂജ നടത്തി. തീർഥം സ്വീകരിക്കാനും ആശീർവാദം ഏറ്റുവാങ്ങാനും ഭക്ത ജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെട്ടു.
കർഫ്യൂ കാരണം കട കമ്പോളങ്ങൾ അടഞ്ഞു കിടന്നിരുന്നു. കർഫ്യൂ ദിനത്തിൽ ഇരുചക്ര വാഹനങ്ങളുടെ ഉൾപെടെ പരിശോധന പൊലീസ് കർശനമാക്കി.
മംഗ്ളുറു ക്ലോക് ടവർ പരിസരത്ത് ബാരികേഡ് സ്ഥാപിച്ച് വാഹനങ്ങൾ തടഞ്ഞ് യാത്രയുടെ അത്യാവശ്യം ഉറപ്പു വരുത്തി. അല്ലാത്തവരെ തിരിച്ചയച്ചു.
മംഗ്ളുറു ക്ലോക് ടവർ പരിസരത്ത് ബാരികേഡ് സ്ഥാപിച്ച് വാഹനങ്ങൾ തടഞ്ഞ് യാത്രയുടെ അത്യാവശ്യം ഉറപ്പു വരുത്തി. അല്ലാത്തവരെ തിരിച്ചയച്ചു.
Keywords: News, Karnataka, Top-Headlines, Mangalore, Festival, COVID-19, Udupi, Weekend curfew, Krishna Math's, 'Rathotsava', Weekend curfew; Thousands join Krishna Math's 'Rathotsava'.
< !- START disable copy paste -->