city-gold-ad-for-blogger

ഉപ്പളയില്‍ കപ്പല്‍ ജീവനക്കാരന്‍ കാറിടിച്ചു മരിച്ചു

ഉപ്പളയില്‍ കപ്പല്‍ ജീവനക്കാരന്‍ കാറിടിച്ചു മരിച്ചു ഉപ്പള: കാറിടിച്ച് കപ്പല്‍ ജീവനക്കാരന്‍ മരിച്ചു. ബപ്പായ തൊട്ടിയിലെ നിസാര്‍ അഹ്മദ് (56) ആണ് മരിച്ചത്. വെള്ളിയാഴ്ച ജ്യേഷ്ഠന്‍ സിറാജ് ദൗലയുടെ വീട്ടില്‍ മൗലിദ് പാരായണം കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രി ഏഴു മണിയോടെ ഉപ്പള ഹനഫി ബസാറിലെ ദേശീയ പാതയിലാണ് അപകടമുണ്ടായത്.

നിസാര്‍ അഹ്മദിനെ ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിസാര്‍ അഹ്മദ് ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ദീര്‍ഘകാലം കപ്പല്‍ ജീവനക്കാരനായ ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ നിന്നും വിരമിച്ചത്.

ബപ്പായ തൊട്ടിയിലെ യൂസഫ് ബാവ-ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്മത്ത്. മക്കള്‍: മുഹമ്മദ് ആഷിഫ്, യാസീന്‍, ദില്‍ദാര്‍, സബാന. മരുമക്കള്‍: ഹസീന, മുഹമ്മദ് ഷരീഫ്, ഹസീന ബാബു, ഹുസൈന്‍. സഹോദരങ്ങള്‍: ഇബ്രാഹിം, അസീസ്, ഹുസൈന്‍, ലത്വീഫ്, ദാവൂദ്, സാബിര്‍. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Ship Employ,Uppala, Death, Car-Accident, Brothers, House, National highway, Injured, Mangalore, Hospital, Worker, Son, Wife, Obituary.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia