city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉണ്ണിത്താനും കെ സുധാകരനും 4 ലീഗ് എംഎല്‍എമാരും ഉള്‍പ്പെടുന്ന യുഡിഎഫ് പ്രതിനിധി സംഘം മംഗളൂരുവിലേക്ക് പുറപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 23.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയ മംഗളൂരുവിലേക്ക് യുഡിഎഫ് ജനപ്രതിനിധി സംഘം പുറപ്പെട്ടു. കോണ്‍ഗ്രസ് എംപിമാരായ കണ്ണൂര്‍ എംപി കെ സുധാകരന്‍, കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എംഎല്‍എമാരായ പാറക്കല്‍ അബ്ദുല്ല, എന്‍ ഷംസുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന്, എം സി ഖമറുദ്ദീന്‍ എന്നിവരാണ് സംഘത്തിലുള്ളത്. 11.15 മണിയോടെയാണ് കാസര്‍കോട്ടുനിന്നും സംഘം പുറപ്പെട്ടത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ജനകീയ സമരങ്ങള്‍ക്ക് നേരെ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളികളായ മാധ്യമ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ വെക്കുകയും ചെയ്ത ഭയാനകമായ അന്തരീക്ഷമാണ് മംഗളൂരുവില്‍ നിലനില്‍ക്കുന്നത്.

വെടിവെപ്പ് നടന്ന പ്രദേശങ്ങള്‍, വെടിവെപ്പില്‍ മരണപ്പെട്ടവരുടെ ഭവനങ്ങള്‍, മലയാളികള്‍ ഒറ്റപ്പെട്ട് പോയ പ്രദേശങ്ങള്‍ തുടങ്ങിയവ സംഘം സന്ദര്‍ശിക്കും. റോഡ് മാര്‍ഗമാണ് പ്രതിനിധി സംഘം മംഗളൂരുവിലേക്ക് യാത്ര തിരിച്ചത്.

മംഗളൂരു സന്ദര്‍ശിക്കുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കിലും സന്ദര്‍ശനം മാറ്റിവെക്കുന്നതായി ഞായറാഴ്ച രാത്രിയോടെ അറിയിപ്പ് വന്നിരുന്നു. കെപിസിസി നേതൃത്വത്തിന്റെ ശക്തമായ നിര്‍ദേശം മാനിച്ച് സന്ദര്‍ശനം മാറ്റുന്നുവെന്നായിരുന്നു വിശദീകരണം. എന്നാല്‍ തിങ്കളാഴ്ച രാവിലെയോടെ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ഡിസിസിയുടെ നിരാഹാരസമരം ആരംഭിക്കുമ്പോഴേക്കും തിരിച്ചെത്താനാണ് എംപിമാരുടെ തീരുമാനം.

ഉണ്ണിത്താനും കെ സുധാകരനും 4 ലീഗ് എംഎല്‍എമാരും ഉള്‍പ്പെടുന്ന യുഡിഎഫ് പ്രതിനിധി സംഘം മംഗളൂരുവിലേക്ക് പുറപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Rajmohan Unnithan, K.Sudhakaran-MP, Mangalore, Protest, UDF, Congress, visit, UDF representatives visit Mangaluru    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia