city-gold-ad-for-blogger

മംഗലാപുരം വിമാനദുരന്തത്തിന് കണ്ണീരില്‍ കുതിര്‍ന്ന മൂന്നാണ്ട്; അവഗണനയുടെയും

മംഗലാപുരം: 58 മലയാളികളടക്കം 158 പേരുടെ ജീവന്‍ അപഹരിച്ച മംഗലാപുരം വിമാന ദുരന്തത്തിന് ബുധനാഴ്ച മൂന്നാണ്ട്. കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മകളുമായി കഴിയുകയാണ് മരിച്ചവരുടെ ബന്ധുക്കളും ആശ്രിതരും. ദുരന്തം നടന്ന് വര്‍ഷം മൂന്നായിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ആശ്വാസധനം ഇനിയും ലഭ്യമായിട്ടില്ല. സഹായം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്.

2010 മെയ് 22 ന് രാവിലെ ആറു മണിയോടെയായിരുന്നു മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യയുടെ ബോയിംഗ് 737-800 വിമാനം തീ ഗോളമായി കത്തിയമര്‍ന്നത്. 166 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എട്ടു പേര്‍ രക്ഷപ്പെട്ടിരുന്നു. റണ്‍വെയില്‍ നിന്ന് തെന്നി മാറി തൊട്ടടുത്ത കൊക്കയിലേക്ക് പതിച്ച വിമാനം പൂര്‍ണമായി കത്തി ചാരമാവുകയായിരുന്നു.

വിമാനം കത്തുന്നതിനിടെ അതില്‍ നിന്ന് ചാടി ഇറങ്ങിയവര്‍ പൊള്ളലേറ്റതടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ മൃതപ്രായരായി കഴിയുകയാണ്. ലോകത്തെയാകെ നടുക്കിയ വിമാന ദുരന്തം നടന്നിട്ട് മൂന്ന് വര്‍ഷം ആയെങ്കിലും മരിച്ചവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന എയര്‍ ഇന്ത്യയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വാഗ്ദാനം ജലരേഖയായി മാറിയിരിക്കുകയാണ്.

മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ തീരുമാനപ്രകാരം ദുരന്തത്തില്‍ മരിച്ച ഓരോരുത്തരുടെയും കുടുംബത്തിനും 78 ലക്ഷം രൂപയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഏജന്‍സിയായ മുല്ല ആന്റ് മുല്ല അസോസിയേറ്റ്‌സ് കുറഞ്ഞ നഷ്ട പരിഹാരം നല്‍കി പ്രശ്‌നം ഒതുക്കാനുള്ള ശ്രമമുണ്ടായി. അതിനെതിരെ കാസര്‍കോട്ടെ അബ്ദുല്‍ സലാമും മംഗലാപുരത്തെ പട്രീഷ്യയും നല്‍കിയ പരാതി സുപ്രീംകോടതയില്‍ നിലവിലുണ്ട്.

2011 ജൂലൈ 20 ന് ഓരോ കുടുംബത്തിനും 78 ലക്ഷം രൂപാ വീതം നല്‍കണമെന്ന് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. അതിനെതിരെ എയര്‍ ഇന്ത്യാ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. അതിനെതിരെ 40 കുടുംബംഗങ്ങള്‍ ഹൈക്കോടതിയിലും ലഭിച്ച നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച് 16 കുടുംബങ്ങള്‍ മംഗലാപുരം സിവില്‍ കോടതിയിലും ഹര്‍ജി നല്‍കിയിരിക്കുകയാണ്. നീതി പീഠങ്ങളില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍. സര്‍ക്കാരും എയര്‍ ഇന്ത്യയും കൂടി ഇതുവരെയായി നാമമാത്രമായ തുകയാണ് ആശ്രിതര്‍ക്ക് നല്‍കിയിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ ദുരന്തം ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്. കുടുംബത്തിന്റെ അത്താണിയും താങ്ങും തണലും ആയിരുന്ന ആളുകളാണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭാ പരിധിയിലുള്ളവരും, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെമ്മനാട്, മുളിയാര്‍, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിലുള്ളരും ദുരന്തത്തില്‍ മരണപ്പെട്ടു. ദുരന്തമുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല.

ഗള്‍ഫിലെ വര്‍ഷങ്ങളായുള്ള ജോലി അവസാനിപ്പിച്ച് ശിഷ്ട കാലം നാട്ടില്‍ വിശ്രമ ജീവിതം നയിക്കാമെന്ന പ്രതീക്ഷയുമായി മടങ്ങിയവരും പിതാവിന്റെ മുഖം അവസാനമായി കാണാന്‍ ആഗ്രഹിച്ച് വിമാനം കയറിയവരും സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സഹോദരന്മാരും ആഗ്രഹം നിറവേറാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിന്റെയൊക്കെ നീറുന്ന ഓര്‍മകളുമായി കഴിയുന്നവര്‍ക്ക് ആശ്വാസമായി എത്തേണ്ട സഹായം നല്‍കാതെ അധികൃതര്‍ മലക്കം മറിയുന്നത് വേദനയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സഹായം കിട്ടിയത് തന്നെ നിരന്തരമായ സമരങ്ങളുടെ ഫലമായാണ്.

മംഗലാപുരം വിമാനദുരന്തത്തിന് കണ്ണീരില്‍ കുതിര്‍ന്ന മൂന്നാണ്ട്; അവഗണനയുടെയുംഉറ്റവരുടെ മരണമുണ്ടാക്കിയ വേദനയ്ക്കിടയിലും ആശ്വാസധനം ലഭിക്കാന്‍ സമരം ചെയ്യേണ്ടി വരുന്ന ബന്ധുക്കളുടെ മാനസികാവസ്ഥ സങ്കല്‍പിക്കാവുന്നതേയുള്ളൂ. ദുരന്ത സ്മാരകം നിര്‍മിക്കാന്‍ മലാവൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് എയര്‍ ഇന്ത്യ നല്‍കിയ ഉറപ്പും വെള്ളത്തില്‍ വരച്ച വരപോലെ മാഞ്ഞു പോയിരിക്കുകയാണ്. കമ്മ്യൂണിറ്റി
ഹാള്‍ നിര്‍മിക്കുമെന്ന വാഗ്ദാനവും ഇതുവരെയായി നിറവേറിയിട്ടില്ല. ദുരന്ത ദിനത്തില്‍ മരിച്ചര്‍ക്ക് അശ്രുപുഷ്പങ്ങള്‍ അര്‍പിച്ചു കൊണ്ടുള്ള പരിപാടികള്‍ മംഗലാപുരത്തടക്കം നടന്ന് വരികയാണ്.

Keywords:  Air India, Mangalore Air crash, Airport, Strike, Panchayath, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia