Arrested | വാഹന പരിശോധനയ്ക്കിടെ ബൈക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; പിന്തുടർന്ന് പിടികൂടിയ പൊലീസിന് ലഭിച്ചത് മാരകമയക്കുമരുന്ന്; മംഗ്ളൂറിൽ കാസർകോട് സ്വദേശിയടക്കം 3 യുവാക്കൾ അറസ്റ്റിൽ
Dec 23, 2023, 12:05 IST
മംഗ്ളുറു: (KasargodVartha) കാസർകോട് സ്വദേശിയടക്കം മൂന്ന് യുവാക്കൾ മയക്കുമരുന്നുമായി അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ജുനൈദ് (29), ദക്ഷിണ കന്നഡ ജില്ലയിലെ മനു എന്ന അന്നപ്പസ്വാമി (23), മാധവ കൗശല്യ ആകാശ (24) എന്നിവരാണ് പിടിയിലായത്.
ബജ്‌പെ പൊലീസ് സ്‌റ്റേഷനിലെ പിഎസ്‌ഐ ഗുരപ്പ കാന്തിയും ഉദ്യോഗസ്ഥരും ചേർന്ന് പതിവ് വാഹന പരിശോധന നടത്തുന്നതിനിടെ ബൈക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവാക്കളിൽ നിന്ന് ഏകദേശം 30,000 രൂപ വിലവരുന്ന 6.27 ഗ്രാം എംഡിഎംഎയും ബൈകും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, ഉപഭോക്താക്കൾക്ക് മയക്കുമരുന്ന് വിൽക്കാൻ പദ്ധതിയിട്ടിരുന്നതായി പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
< !- START disable copy paste -->

Keywords : News, Malayalam, Kerala, Mangalore, Kasaragod, Bajpe, Policestation, Three drug peddlers arrested