ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍
May 1, 2013, 12:18 IST
മംഗലാപുരം: ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂറത്കല്‍ മുക്കയിലാണ് അപകടം . ബട്കൽ സുല്‍ത്താന്‍ സ്ട്രീറ്റില്‍ മോയിന്‍ മോഹ്തിഷമിന്റെ മകന്‍ ഉമര്‍ അമഷ് മോഹ്തിഷം(21) ആണ് മരിച്ചത്. ബട്കലിലെ അന്‍ജുമാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ അവസാനവര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയാണ് മരിച്ച ഉമര്‍ അമാഷ്.
കൂട്ടുകാരന്‍ മുഹമ്മദ് ഓണിനോടൊപ്പം ബട്കലില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു ഉമര്‍. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ അമിതവേഗതയിൽ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഉമര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു . ഓണിനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍
പ്രവേശിപ്പിച്ചു. സൂറത്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Tanker-Lorry, Bike, Accident, Youth, Death, Mangalore, Student, Injured, Hospital, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.