തീര്‍ത്ഥാടക സംഘത്തിന്റെ റിക്ഷയില്‍ ബസിടിച്ച് ആറ് പേര്‍ക്ക് പരിക്ക്
May 5, 2013, 11:23 IST
മംഗലാപുരം: തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസിടിച്ച് ഓട്ടോ ഡ്രൈവറടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. അതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. കൊല്ലൂര്‍ കുഞ്ചിലാടി ഇഡൂരില് ശനിയാഴ്ചയാണ് അപകടമുണ്ടായത്. കുഞ്ചിലാടി കദിനകല്ലുവിലെ മാലതി ഷെട്ടി, കുസുമ ഷെട്ടി, സുമതി ഷെട്ടി, കുട്ടികളായ ഹാര്‍ദിക് ഷെട്ടി, നേത്രാവതി ഷെട്ടി, ഓട്ടോ ഡ്രൈവര്‍ കോട്ടാനിയിലെ സതീഷ് ഷെട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കുമദപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലൂര്‍ ക്ഷേത്ര ദര്‍ശത്തിന് പോവുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവര്‍. കൊല്ലൂര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഓട്ടോ ഇഡൂരില് എത്തിയപ്പോള്‍ എതിര്‍ഭാഗത്തു നിന്നു വന്ന ഹനുമാന് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ബസിടിക്കുകയായിരുന്നു. അപകടത്തില്‍ റിക്ഷ പൂര്‍ണമായി തകര്‍ന്നു. മാലതി ഷെട്ടി, കുസുമ ഷെട്ടി, ഓട്ടോ ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ കൊല്ലൂര്‍ പോലീസ് കേസെടുത്തു.

Keywords: Auto rickshaw, Bus, Accident, Six injured, Mangalore, Karnataka, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.