ബണ്ട്വാളില്‍ രമാനാഥ റൈക്ക് പിന്തുണയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍
Apr 25, 2013, 12:30 IST
മംഗലാപുരം: മെയ് അഞ്ചിന് കര്‍ണാടകയിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബണ്ട്വാള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബി. രമാനാഥ റൈക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി ബി.ജെ.പി. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ബുധനാഴ്ച മണ്ഡലത്തില്‍ നടന്ന സ്ഥാനാര്‍ത്ഥിയുടെ പര്യടന പരിപാടിക്കിടെ പുതുതായി പാര്‍ട്ടില്‍ ചേര്‍ന്ന ബി.ജെ.പി. പ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥി പതാക നല്കി കോണ്‍ഗ്രസിലേക്ക് വരവേറ്റു. അലംപുരം, വൊഗ്ഗ, മൂഡങ്കോട് തുടങ്ങിയ യൂണിറ്റുകളിലെ ബി.ജെ.പി.യുടെ സജീവ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബി.സി. റോഡില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരായ ഗുരു, അഭിലേഷ, നിതിന്‍, അവിനാഷ്, നിഖിലേഷ്, നിതിന്‍ ഭണ്ഡാരി, ദിനേശ്, ചിതാനന്ദ് തുടങ്ങിയവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
താന്‍ മന്ത്രിയും എം.എല്‍.എയും ആയിരിക്കുമ്പോള്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ കോണ്‍ഗ്രസിലേക്കുള്ള വരവെന്ന് പൊതുയോഗത്തെ അഭിസംബോധനംചെയ്ത് സ്ഥാനാര്‍ത്ഥിയായ ബി. രമാനാഥ റൈ പറഞ്ഞു. പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് ജോലി ഉള്‍പെടെയുള്ള സഹായങ്ങള്‍ അദ്ദേഹം വാഗ്ദാനം ചെയ്തു.
താന്‍ തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ വീണ്ടും തെരഞ്ഞടുക്കപ്പെട്ടാല്‍ പൂര്‍ത്തിയാക്കുമെന്നും അതിന് എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം വേണമെന്നും രമാനാഥ റൈ പറഞ്ഞു. ഭൂവികസന ബാങ്ക് പ്രസിഡന്റ് സുദര്ശന് ജെയിന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ചന്ദ്രപ്രകാശ് ഷെട്ടി, ബി.എച്ച്. ഖാദര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സംബന്ധിച്ചു.
Keywords: Bantwal, Congress, Candidate, B. Ramanath Rai, BJP workers, Joined, Alampura, Vogga, Moodanagodu, Neighbouring, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.