city-gold-ad-for-blogger

ഹോം സ്‌റ്റേ: വ­നി­താ ക­മ്മീ­ഷന്‍ ക­ണ്ടെ­ത്തല്‍ സം­ശ­യാ­സ്പദം

ഹോം സ്‌റ്റേ: വ­നി­താ ക­മ്മീ­ഷന്‍ ക­ണ്ടെ­ത്തല്‍ സം­ശ­യാ­സ്പദം
മം­ഗ­ലാ­പുരം: ഹോം സ്‌­റ്റേ അ­ക്ര­മ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് കര്‍­ണ്ണാ­ട­ക സംസ്ഥാ­ന വ­നി­താ ക­മ്മീ­ഷന്‍ അ­ദ്ധ്യ­ക്ഷന്‍ സി.മ­ഞ്­ജു­ള­യു­ടെ ക­ണ്ടെ­ത്ത­ലു­കളും നി­ഗ­മ­ന­ങ്ങളും അ­ടങ്ങി­യ റി­പ്പോര്‍­ട്ട് സം­ശ­യാ­സ്­പ­ദവും ചി­ല സ്വാ­ധീ­ന­ങ്ങള്‍­ക്ക് വ­ഴ­ങ്ങി­യ­തു­മാ­ണെ­ന്ന് മുന്‍ ഡി.ജി.പി എ­ഫ്.ടി.ആര്‍ കൊളാ­സോ പ്ര­സ്­താ­വിച്ചു.

സ­ദാ­ചാ­ര­ ഗു­ണ്ട­കള്‍ ജ­നാ­തി­പ­ത്യ­ത്തി­നു­നേ­രെ ഉയര്‍ത്തു­ന്ന വെല്ലു­വി­ളിക­ളെ സം­ബ­ന്ധി­ച്ച് സെന്റ് അ­ലോ­ഷ്യ­സ് കോ­ളേ­ജില്‍ ന­ട­ന്ന സെ­മി­നാ­റില്‍ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. വ­നി­താ ക­മ്മീ­ഷന്‍ അ­ദ്ധ്യ­ക്ഷ സ്­ത്രീ­ക­ളെയാണോ അതോ അ­ക്ര­മി­ക­ളെയാണോ സം­രക്ഷിക്കു­ന്ന­തെ­ന്ന സം­ശ­യങ്ങള്‍ ഓ­രോ­രു­ത്ത­രിലും ഉ­യര്‍­ന്നു ക­ഴിഞ്ഞു. സി. മ­ഞ്ജു­ള അ­വര്‍ പ്ര­തി­നി­ധീക­രി­ക്കു­ന്ന രാ­ഷ്ട്രീ­യ പാര്‍­ട്ടി­യെ­യാ­ണ് സം­ര­ക്ഷി­ക്കു­ന്ന­തെന്നും മുന്‍ ഡി.ജി.പി പ­റ­ഞ്ഞു.

സ­ഹാചാ­ര ഗു­ണ്ട­ക­ളു­ടെ അ­ക്രമം രാ­ജ്യ­മെങ്ങും വര്‍­ദ്ദി­ച്ചു­വ­രി­ക­യാ­ണ്. ഗു­ണ്ട­ക­ളു­ടെ അ­ഴി­ഞ്ഞാ­ട്ടം ഒ­രു വ്യ­ക്തി­യു­ടെ പൗ­ര­സ്വാ­ത­ന്ത്ര്യ­ത്തെയും സം­സ്­ക്കാ­ര­ത്തെയും ഹ­നി­ക്കാന്‍ അ­വ­കാ­ശ­മില്ല. മ­തം രാ­ഷ്ട്രീ­യ­ത്തില്‍ കൂ­ടി ക­ലര്‍­ന്ന­തോ­ടെ സ­മൂ­ഹ­ത്തി­ലെ ജ­ന­ങ്ങള്‍ വി­ഭ­ജി­ക്ക­പ്പെട്ടു. ഇ­താ­ണ് വര്‍ഗീ­യ സം­ഘര്‍­ഷ­ത്തി­ന് മു­ഖ്യ­കാ­രണം. കൊളാസോ പ­റഞ്ഞു.

സ­ദാചാ­ര ഗു­ണ്ട­കള്‍ സം­സ്­ക്കാ­ര­മെ­ന്തെ­ന്ന­റി­യാ­ത്ത സം­സ്‌ക്കാ­ര ശൂ­ന്യ­രാണ്. ഹോ­ം സ്‌­റ്റേ അ­ക്ര­മം പൈ­ശാ­ചി­കവും മ­ത­സൗ­ഹാര്‍­ദ്ദം ത­കര്‍­ക്കു­ന്ന­തു­മാ­യി­മാ­റി­യെന്നും കോ­ളേ­ജ് പ്രിന്‍­സി­പ്പിള്‍ ഫാ­ദര്‍ സ്റ്റു­വര്‍­ട്ട് ഡി­സില്‍­വ പ­റഞ്ഞു. സൗ­ത്ത് കാ­ന­റ കാ­ത്ത­ലി­ക്ക് അ­സോ­സി­യേ­ഷ­നും, ആള്‍ ഇന്ത്യാ കാ­ത്ത­ലി­ക്ക് യൂ­ണി­യന്‍ ഫെ­ഡ­റേ­ഷ­നു­മാ­ണ് സെ­മി­നാര്‍ സം­ഘ­ടി­പ്പി­ച്ചത്.

Keywords: Home stay, Attack, Mangalore, Rtd. DGP F.T.R.Colaco, WC report, Karnataka

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia