സലഫി സമ്മേളനം 10ന് മംഗലാപുരത്ത്; ടി.പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്യും
Mar 8, 2013, 16:43 IST
മംഗലാപുരം: തൗഹീദ് വിശുദ്ധിക്ക് മോചനത്തിന് എന്ന പ്രമേയത്തില്‍ കേരള നദ് വത്തുല്‍ മുജാഹിദീന്‍ കേരള സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന ക്യാംപയിനിന്റെയും ഡിസംബറില്‍ മംഗലാപുരത്ത് നടക്കുന്ന സാല്‍വേഷന്‍ ഇസ്ലാമിക് എക്സിബിഷന്റെയും ഭാഗമായി സൗത്ത് കര്‍ണാടക സലഫി മുവ്മെന്റ് സംഘടിപ്പിക്കുന്ന സലഫി സമ്മേളനം പത്തിന് രാവിലെ ഒമ്പത് മണി മുതല്‍ മംഗലാപുരം ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്യും.
അന്ധ വിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങിതാണിരുന്ന മുസ്ലിം സമുദായത്തെ വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും തിരു സുന്നത്ത് കൊണ്ടും സാമൂഹികമായും മതപരമായും വിദ്യാഭ്യാസ പരമായും സമുദ്ധരിക്കുകയും സമുദായത്തിന്റെ നന്മയ്ക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടത്തുയര്ത്തുകയും ചെയ്ത കേരള നദ് വത്തുല്‍ മുജാഹിദ്ദീന്റെ പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ ദക്ഷിണ കന്നഡയിലും പരിസര പ്രദേശങ്ങളിലും പരിശുദ്ധ ഖുര്‍ആനിന്റെയും സ്വഹീഹായ ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മതബോധനം നടത്തി വരികയാണ്.
കേരളീയ മുസ്ലിം സമൂഹത്തില്‍ മുജാഹിദ് പ്രസ്ഥാനം നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളും പരിവര്‍ത്തന ശ്രമങ്ങളും കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ വിജ്ഞാന കേന്ദ്രങ്ങളായ പള്ളികള്‍ സ്ഥാപിച്ച് ദഅ്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു.
ഇന്ത്യയുടെ മുസ്ലീംങ്ങള്‍ താമസിക്കുന്ന മറ്റ് സ്ഥാപനങ്ങളുടെ സ്ഥിതി പരിഗണിച്ചാല്‍ കേരളത്തിലെയും സൗത്ത് കര്‍ണാടകയിലെയും മുസ്ലിംങ്ങളുടെ സ്ഥിതി മതപരരമായും വിദ്യാഭ്യാസപരമായും വളരെ ഉന്നതിലിയാണ്. ഇതിനുള്ള കാരണം ഈ രണ്ട് രംഗത്തും മുജാഹിദ് പ്രസ്ഥാനത്തിന്റെയും എസ്.കെ.എസ്.എമിന്റെയും ശക്തമായ ഇടപെടലാണ് എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മരിച്ച് പോയ മഹാത്മാക്കളുടെ ശവകുടീരങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി തങ്ങളുടെ ആവലാതികളും വേവലാതികളും ബോധിപ്പിച്ചിരുന്ന കാലകളും, ഖീലകളും, മാലപ്പാട്ടുകളും, കുപ്പിപ്പാട്ടുകളും, പക്ഷിപ്പാട്ടുകളും പാടി നടന്നിരുന്ന മാന്ത്രിക ചികിത്സകളിലും അന്ധ വിശ്വാസങ്ങളിലും തളച്ചിട്ടിരുന്ന മുസ്ലിം സമുദായത്തെ പൗരോഹിത്യത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരലാണ് എസ്.കെഎസ്.എമിന്റെ ലക്ഷ്യം.
സ്വാഗത സംഘം ചെയര്മാന് യു.എന്‍. അബ്ദുര്‍ റസാഖ് ഹാജി അധ്യക്ഷത വഹിക്കും.
ദഅ്വ സെക്രട്ടറി ഇസ്മാഈല്‍ ശാഫി, എസ്.കെഎസ്.എം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ ഷാലിമാര്‍, പ്രസിഡന്റ് അഹ്മദ് അന്‍സാര്‍ പ്രസംഗിക്കും. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി അബ്ദുര്‍ റഹ്മാന് സലഫി, അബ്ദുല്‍ ഗഫൂര്‍ ജാമിഅ്, അബ്ദുല്‍ വഹാബ് ജാമിഅ്, നിഹ്മത്തുല്ല ഫാറൂഖി, എഹ്മദ് അനസ് മൗലവി, ഹനീഫ് കായക്കൊടി, അബ്ദുല്‍ സലാം മോങ്ങം എന്നിവര്‍ പ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ഇസ്മാഈല്‍ ശാഫി, ഹനീഫ് മംഗലാപുരം, ഹാരിസ് ചേരൂര്‍, ഹാരിസ് അണങ്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Press Meet, Conference, inauguration, Karnataka, Mangalore, Mujahid, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






