ഹിജാബ് ധരിച്ച വിദ്യാർഥിനികൾക്ക് ക്ലാസിനകത്ത് പ്രവേശനം നിഷേധിച്ചതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നു; ഇടപെട്ട് ജില്ലാ ഡെപ്യുടി കമീഷനർ; പ്രശ്‌നം പരിഹരിച്ചെന്ന് അധികൃതർ; ഇല്ലെന്ന് സംഘടനകൾ; അനുവാദം നൽകിയാൽ മാത്രമേ ക്ലാസിലേക്കുള്ളൂവെന്ന് പെൺകുട്ടികൾ
Jan 2, 2022, 20:46 IST
മംഗ്ളുറു: (www.kasargodvartha.com 02.01.2022) ഉഡുപിയിലെ സർകാർ വനിതാ പി യു കോളജിലെ ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ചതിന് ആറ് വിദ്യാർഥിനികൾക്ക് പ്രവേശനം നിഷേധിച്ചതായുള്ള വിവാദങ്ങൾക്കിടെ വിഷയത്തിൽ ഇടപെട്ട് ജില്ലാ ഡെപ്യുടി കമീഷനർ. ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇൻഡ്യ ഭാരവാഹികളും ക്ലാസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട പെൺകുട്ടികളും സംഭവത്തെക്കുറിച്ച് ഡി സി കുർമ റാവുവിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വിഷയം സംബന്ധിച്ച് ഡി സി കോളജ് പ്രിൻസിപലുമായി സംസാരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പിന്നീട് കലക്ടര്‍ പറഞ്ഞതനുസരിച്ച് പ്രശ്‌നം പരിഹരിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, വിഷയം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കോളജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാംപസ് ഫ്രണ്ട് മാര്‍ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഉറുദു, അറബിക്, ബ്യാരി ഭാഷകളിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും വിദ്യാർഥിനികൾ പരാതിപ്പെട്ടു. മൂന്ന് ദിവസമായി പെൺകുട്ടികൾ ക്ലാസിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. തങ്ങളുടെ മാതാപിതാക്കൾ പ്രിൻസിപലുമായി ബന്ധപ്പെട്ടെങ്കിലും വിഷയം ചർച ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചുവെന്ന് പെൺകുട്ടികൾ പറഞ്ഞു. എന്നാൽ സ്‌കൂൾ പരിസരത്ത് ഹിജാബ് ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ക്ലാസ് മുറികളിൽ പാടില്ലെന്നുമാണ് കോളജ് പ്രിൻസിപൽ രുദ്ര ഗൗഡ വ്യക്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച കോളജിൽ നടന്ന യോഗത്തിൽ വിദ്യാർഥിനികളെ ക്ലാസ് മുറിയിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. എംഎൽഎ രഘുപതി ഭട്ടിന്റെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു യോഗം. ക്യാംപസിൽ ബുർഖ / ഹിജാബ് ധരിക്കുന്നത് പ്രശ്‌നമല്ലെന്നും എന്നാൽ ക്ലാസ് മുറിക്കുള്ളിൽ കോളജ് നിയമങ്ങൾ പാലിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചതായി പ്രിൻസിപൽ അറിയിച്ചു.
കോളജ് ആരംഭിച്ചത് മുതൽ വിദ്യാർഥിനികൾക്ക് ഹിജാബ് ധരിക്കാൻ കോളജ് അനുമതി നൽകിയിട്ടുണ്ടെന്നും എന്നാൽ ക്ലാസിനുള്ളിൽ ഹിജാബ് അനുവദിച്ചിരുന്നില്ലെന്നും രഘുപതി ഭട്ട് യോഗത്തിൽ വ്യക്തമാക്കി. കോളജ് ഇപ്പോൾ ഇത്തരമൊരു സമ്പ്രദായം അനുവദിച്ചാൽ, മറ്റ് വിദ്യാർഥിനികളിൽ നിന്നും കോളജിന് മറ്റ് പല തരത്തിലുള്ള ആവശ്യങ്ങളും ലഭിച്ചേക്കാം, ഇത് ആശങ്കയുണ്ടാക്കുമെന്നും അദ്ദേഹം യോഗത്തിൽ വാദിച്ചു.
ഇതോടെ ശിരോവസ്ത്രം ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. ശനിയാഴ്ച കോളേജിൽ നടന്ന യോഗം ഏകപക്ഷീയമായിരുന്നുവെന്ന് സി എഫ് ഐ നേതാക്കൾ ആരോപിച്ചു. അതേസമയം, ശിരോവസ്ത്രം ധരിക്കാൻ അനുവദിച്ചാൽ മാത്രമേ ക്ലാസ് മുറിയിൽ പ്രവേശിക്കൂവെന്ന് വിദ്യാർഥിനികളും വ്യക്തമാക്കി.

Keywords: News, Karnataka, Top-Headlines, Mangalore, Class, Students, District, Girl, Government, College, Teacher, District Collector, School, Arabic, Row over wearing the headscarf in the classroom continues.
< !- START disable copy paste -->