കോഴിക്കോട്ടെ സ്വര്‍ണ വ്യാപാരിക്ക് കൈമാറാന്‍ കൊണ്ടുപോവുകയായിരുന്ന ഒന്നരക്കോടി രൂപയും 40 ലക്ഷത്തിന്റെ സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശി മന്‍ഗ്ലൂറില്‍ പിടിയില്‍
Jan 25, 2022, 13:04 IST
മന്‍ഗ്ലൂറു: (www.kasargodvartha.com 25.01.2022) മുംബൈ പന്‍വേലില്‍ നിന്ന് എറണാകുളത്തേക്കുള്ള ദുറന്തോ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനില്‍ നിന്ന് അനധികൃത പണവും സ്വര്‍ണവും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. 1,48,58,000 രൂപയും 40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനായ രാജസ്ഥാന്‍ ഉദയ്പൂര്‍ സ്വദേശി മഹേന്ദ്ര സിങ് റാവുവിനെ(33) മന്‍ഗ്ലൂറു സെന്‍ട്രല്‍ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്ട് പ്രവീണ്‍ സിങിന്റെ ഉടമസ്ഥതയിലുള്ള ശുഭ് ഗോള്‍ഡ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് താന്‍ എന്ന് റാവു വെളിപ്പെടുത്തിയതായി റെയില്‍വേ സുരക്ഷാ സേന അറിയിച്ചു. 2000, 500 നോടുകളാണ് പഴയ പത്രത്തില്‍ പൊതിഞ്ഞ ആറു കെട്ടുകളിലായി ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സ്വര്‍ണം മൂന്ന് പാകെറ്റുകളിലായി സൂക്ഷിച്ചനിലയിലായിരുന്നു.
റിപബ്ലിക് ദിന ആഘോഷത്തിന്റെ മുന്നോടിയായി കര്‍ണാടകയില്‍ റെയില്‍വെ സ്റ്റേഷനുകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാണ്. ഇതിന്റെ ഭാഗമായി ലഗേജുകളുടെ പരിശോധനക്കിടെയാണ് എസ്-നാല് കോചില്‍ യാത്രക്കാരനായ മഹേന്ദ്ര കുടുങ്ങിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Keywords: Mangalore, Karnataka, Mumbai, News, Top-Headlines, Arrest, Police, Kozhikode, Natives, Republic day celebrations, Rajasthan, Travelling, Gold, Cash, Rajasthan native arrested with gold worth 48 lakhs and currency of 1.48 cr.