മംഗലാപുരത്ത് 4 മണിക്കൂര്‍ ഗതാഗതക്കുരുക്ക്; 13 മലയാളികളുടെ സൗദി യാത്ര മുടങ്ങി
Jun 10, 2013, 14:12 IST
മംഗലാപുരം: ദക്ഷിണ കര്‍ണാടക ജില്ലയിലും മംഗലാപുരം നഗരത്തിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ ഗതാഗതകുരുക്ക് മൂലം മലയാളികളായ 13 പേരുടെ സൗദിയാത്ര മുടങ്ങി. നഗരത്തിലും ഉള്ളാള്‍ പാലത്തിലുമാണ് ഗതാഗതകുരുക്ക് രൂപപ്പെട്ടത്. വിമാനം പുറപ്പടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് എത്താന്‍ സാധിക്കാത്തതിനാലാണ് ഇവരുടെ യാത്ര മുടങ്ങിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഗതാഗതകുരുക്ക് തുടങ്ങിയത്. ഉള്ളാള്‍ പാലത്തില്‍ മഴയില്‍ ലോറി തകരാറിലായതോടയൊണ് ഗതാഗത കുരുക്ക് രൂപപ്പെട്ടത്. നിരവധി വാഹനങ്ങള്‍ ഇതുമൂലം പാലത്തിലും മറ്റുമായി കുടുങ്ങി. കൊണാജെ, മേല്‍കര്‍, മുടിപ്പു, വിട്ടല്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളാണ് നാലു മണിക്കൂറോളം ഗതാഗതക്കുരുക്കില്‍പെട്ടത്.
ഗതാഗത കുരുക്ക് നീണ്ടതോടെ മൂഡബിദ്രി ദേശീയപാതയിലെ വാഹന ഗതാഗതവും സത്ംഭിച്ചിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് സൗദിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം പുറപ്പെടാനിരുന്നത്. ഈ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വിമാനം പുറപ്പെടുന്നതിന് 10 മിനുട്ട് മുമ്പാണ് ബജ്‌പെ വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞത്.
ലഗേജ് ചെക്കിനും മറ്റുമായി മൂന്നു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് നിയമം. ലഗേജ് കുറവായാല്‍പോലും ഒരു മണിക്കൂര്‍ മുമ്പ് ചെക്കിംഗ് കൗണ്ടറിലെത്തണം. വൈകിയെത്തിയ 13 പേരും കേണപേക്ഷിച്ചിട്ടും വിമാനത്തിലേക്ക് പ്രവേശനം നല്‍കുകയോ ലഗേജ് ചെക്ക് ചെയ്യാന്‍ അധികൃതര്‍ തയ്യാറാവുകയോ ചെയ്തില്ല.
വിമാനം അരമണിക്കൂര്‍ പുറപ്പെടാന്‍ വൈകിയെങ്കിലും ഇവരുടെ അപേക്ഷ അധികൃതര്‍ പരിഗണിച്ചില്ല. പ്രവേശനം നല്‍കാന്‍ നിയമമില്ലെന്നാണ് അധികൃതര്‍ വാദിച്ചത്. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക എന്നവിടങ്ങളിലെ പ്രവാസികള്‍ക്കാണ് യാത്ര മാറ്റിവെക്കേണ്ടി വന്നത്.
ഇവര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ഗതാഗത കുരുക്കിനെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഇവരുടെ ടിക്കറ്റ് ചാര്‍ജ് റീ ഫണ്ട് ചെയ്തു കൊടുക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Keywords: Traffic-block, Rain, Mangalore, Lorry, Air-ticket, Kumbala, Badiyadukka, Kasaragod, Manjeshwaram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.