city-gold-ad-for-blogger

Rahul Gandhi | വിഗ്രഹം തൊട്ടതിന് 60,000 പിഴയിട്ട ദലിത് കുടുംബത്തിന്റെ ഹൃദയം തൊട്ട് രാഹുല്‍

-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളിച്ച സിഡിരണ്ണ വിഗ്രഹം തൊട്ട് അശുദ്ധമാക്കി എന്ന കുറ്റത്തിന് വന്‍തുക പിഴ ചുമത്തപ്പെട്ട ദലിത് കുടുംബത്തെ ഭാരത് ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചേര്‍ത്തു പിടിച്ചു. കോലാര്‍ ജില്ലയില്‍ ഉല്ലെറഹള്ളി ക്ഷേത്രത്തിലെ ഭൂതമ്മോത്സവ ഘോഷയാത്ര വീക്ഷിക്കുകയായിരുന്ന ദലിത് വിഭാഗത്തിലെ ചേതന്‍ (15) ആണ് വിഗ്രഹത്തോട് ചേര്‍ന്ന ധ്രുവത്തില്‍ തൊട്ടത്. ഇതേത്തുടര്‍ന്ന് 60,000 രൂപ പിഴയടക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ ദലിത് ബാലന്റെ മാതാവ് ശോഭയോട് ആജ്ഞാപിക്കുകയായിരുന്നു.
          
Rahul Gandhi | വിഗ്രഹം തൊട്ടതിന് 60,000 പിഴയിട്ട ദലിത് കുടുംബത്തിന്റെ ഹൃദയം തൊട്ട് രാഹുല്‍

കഴിഞ്ഞ മാസം എട്ടിന് നടന്ന ഘോഷയാത്രയില്‍ ചേതന്റെ പ്രവൃത്തി ശ്രദ്ധയില്‍പെട്ട ഗ്രാമീണന്‍ വിവരം നല്‍കിയതനുസരിച്ച് പിറ്റേന്ന് ശോഭയെ വിളിപ്പിച്ചായിരുന്നു കല്പന. ഈ മാസം ഒന്നിനകം പിഴയടച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ നിന്ന് പുറത്താക്കും എന്ന താക്കീതുമുണ്ടായി. 300 രൂപ ദിവസക്കൂലിയില്‍ വീട്ടുജോലി ചെയ്യുന്ന തനിക്ക് ഇത്രയും തുക തരാനാവില്ലന്നും 5000 രൂപയായി കുറക്കണമെന്നും ശോഭ കെഞ്ചിയെങ്കിലും ജാതി മേലാളര്‍ കനിഞ്ഞിരുന്നില്ല. സംഭവം പിന്നീട് വിവാദമാവുകയും ദലിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു.
        
Rahul Gandhi | വിഗ്രഹം തൊട്ടതിന് 60,000 പിഴയിട്ട ദലിത് കുടുംബത്തിന്റെ ഹൃദയം തൊട്ട് രാഹുല്‍

തുമകൂരു ജില്ലയിലൂടെ ഭാരത് ജോഡോ യാത്ര സഞ്ചരിച്ച തിങ്കളാഴ്ച ദലിത് കുടുബത്തെ രാഹുല്‍ ഗാന്ധി ക്ഷണിക്കുകയായിരുന്നു. തൊട്ടുകൂടായ്മയും അയിത്താചാരണവും സാമൂഹിക പരിഷ്‌കരണത്തില്‍ തൂത്തെറിയപ്പെട്ട ദുരാചാരമാണെന്ന് രാഹുല്‍ ഗാന്ധി ചേതന്റെ രക്ഷിതാക്കളോട് പറഞ്ഞു. നിയമവിരുദ്ധ പ്രവൃത്തിയാണ് നിങ്ങള്‍ക്ക് നേരെയുണ്ടായത്. താനും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒപ്പമുണ്ടാവും എന്ന് കൂട്ടിച്ചേര്‍ത്തു.

ആ സംഭവത്തോടെ താന്‍ മനസിലും വീട്ടിലും വെച്ച സകല ദൈവങ്ങളെയും പറിച്ചെറിഞ്ഞതായി ശോഭയെ ഉദ്ധരിച്ച് ദി ന്യൂസ് മിനുറ്റ് റിപോര്‍ട് ചെയ്തു. 'ആളുകളുടെ മുന്നിലിട്ട് മോനെ അവര്‍ തലങ്ങും വിലങ്ങും തല്ലിയപ്പോള്‍ തടയാന്‍ ഒരു കൈയും പൊങ്ങിയില്ല. ദൈവങ്ങളും രക്ഷകരായില്ല. അംബേദ്കറും ഇപ്പോള്‍ അങ്ങും മാത്രമാണ് മനസില്‍', അവര്‍ സാരിത്തുമ്പില്‍ കണ്ണുകള്‍ തുടച്ചു.

Keywords:  Latest-News, National, Karnataka, Top-Headlines, Mangalore, Congress, Politics, Political-News, Rahul Gandhi, Rahul Gandhi meets K'taka Dalit family that was fined Rs 60k for touching village deity.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia