city-gold-ad-for-blogger

എ.ടി.എമ്മില്‍ നിന്ന് 48.5 ലക്ഷം രൂപ കവര്‍ന്ന 2 ബാങ്ക് ജീവനക്കാര്‍ അറസ്റ്റില്‍

മംഗലാപുരം: എ.ടി.എമ്മില്‍ നിന്ന് രഹസ്യ കോഡ് നമ്പര്‍ ഉപയോഗിച്ച് പണം കവരുന്നത് പതിവാക്കിയ രണ്ട് ബാങ്ക് ജീവനക്കാരെ ബണ്ട്വാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.ഐ. ബാങ്ക് എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ ചുമതലപ്പെട്ട ജീവനക്കാരായ മംഗലാപുരം മംഗളാ ദേവി സിറ്റി സ്വദേശികളായ ഗൗതം, അനില്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. പത്തു മാസമായി ഇവര്‍ തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്നും ഇതിനകം 48.5 ലക്ഷം രൂപ തട്ടിയെടുത്തതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ എ.ടി.എമ്മുകളിലെ നിരീക്ഷണ ക്യമറകള്‍ ഓഫ് ചെയത ശേഷം രഹസ്യ കോഡ് നമ്പര്‍ ഉപയോഗിച്ച് എ.ടി.എം തുറന്നാണ് ഇവര്‍ പണം കവരുന്നത്. എ.ടി.എമ്മുകളില്‍ നിക്ഷേപിച്ച പണവും പിന്‍വലിച്ച പണവും തമ്മില്‍ ഓഡിറ്റിംഗില്‍ പൊരുത്തപ്പെടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാര്‍ കുടുങ്ങിയത്.

എ.ടി.എമ്മില്‍ നിന്ന് 48.5 ലക്ഷം രൂപ കവര്‍ന്ന 2 ബാങ്ക് ജീവനക്കാര്‍ അറസ്റ്റില്‍ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ജോലിക്കായി ചുമതലപ്പെടുത്തിയവരാണ് അറസ്റ്റിലായ ഗൗതമും അനില്‍ രാജും. അതിനാല്‍ ഇവര്‍ക്ക് ഇതു സംബന്ധിച്ച രഹസ്യങ്ങളെല്ലാം അറിയാം. അതു മുതലെടുത്താണ് ഇവര്‍ കവര്‍ചയ്ക്ക് തുനിഞ്ഞതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Keywords: Arrest, Employ, ATM, Cash, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia