15 ലക്ഷത്തിന്റെ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍
Jun 16, 2013, 13:30 IST
മംഗലാപുരം: 15 ലക്ഷം രൂപ വിലവരുന്ന കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശിയെ മംഗലാപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട്ടെ അബ്ദുല്‍ സഫീര്‍ (23) ആണ് അറസ്റ്റിലായത്. ജെറ്റ് എയര്വേയ്സില് ദുബൈയില്‍ നിന്ന് ശനിയാഴ്ച രാവിലെ ബജ്പെ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
ഗ്രീന്‍ ചാനലിലൂടെ പുറത്തുകടക്കുകയായിരുന്ന അബ്ദുല്‍ സഫീറിന്റെ കൈവശമുണ്ടായിരുന്ന കടലാസ് പെട്ടിയില്‍ സംശയം തോന്നി സ്കാനറിലൂടെ കടത്തിയപ്പോഴാണ് കുങ്കുമപ്പൂവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. ചെറിയ പാക്കറ്റുകളിലായി തുണി കൊണ്ട് പൊതിഞ്ഞ 15 കിലോ കുങ്കുമപ്പൂവാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.







