city-gold-ad-for-blogger

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

പുത്തിഗെ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന  മുന്നൂരിലെ മുഹമ്മദ് (50) മരിച്ചു. എസ്. വൈ.എസ് കുമ്പള സോണ്‍ എക്‌സിക്യുട്ടീവ് അംഗവും മുഹിമ്മാത്ത് ഖദമുല്‍ അഹ്ദലിയ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് മുന്നൂര്‍  പാമ്പുകടിയേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവാഴ്ച വൈകീട്ടാണ്  മരണം സംഭവിച്ചത്. പരേതനായ ഫക്രുദ്ദീന്‍ മുന്നൂറിന്റെ മകനാണ്. മറിയം നെക്രാജയാണ് ഭാര്യ.
 
അംഗടിമുഗര്‍ സെക്ടര്‍ ഐ ടീം ചീഫും സെക്ടര്‍ കള്‍ചറല്‍ സെക്രട്ടറിയുമായ അബ്ദുൽ സലീം, മുജീബ് (സൗദി), അബ്ദുര്‍ റഷീദ് (തുര്‍ക്കി), സുബൈര്‍ (വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. മയ്യിത്ത്  മുന്നൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. സയ്യിദ് ശിഹാബൂദ്ദീന്‍ തങ്ങള്‍ ബാപ്പാലിപ്പൊനം മയ്യിത്ത് നിസ്‌കാരത്തിനു നേത്യത്വം നല്‍കി.

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
Muhammad Munnoor

പരേതനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍, സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, കന്തല്‍ സൂപ്പി മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍, എം.അന്തുഞ്ഞി മൊഗര്‍, വാഹിദ് സഖാഫി, ഹംസ സഖാഫി ഉപ്പിന തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords:  Death, Puthige, Kumbala, Mangalore, Snake bite, Hospital, Wife, Son, Prayer meet, President, Secretary, House, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, SYS activist Muhammed Munnoor passes away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia