city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Moral Policing | 'മംഗ്ളൂറിൽ മലയാളി യുവാവിനും, യുവതിക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് അക്രമം, വീഡിയോ പകർത്തുകയും ചെയ്തു'; നാല് പേർ അറസ്റ്റിൽ; 'പിടിയിലായത് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ'

മംഗ്‌ളുറു: (KasaragodVartha) മലയാളി യുവാവിനും ബെംഗ്ളുറു സ്വദേശിനിയായ യുവതിക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് അക്രമം നടത്തിയെന്ന കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിലെ പ്രശാന്ത ഭണ്ഡാരി (38), ഉമേഷ് (23), സുധീർ (26), കീർത്തൻ പൂജാരി (20) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഹിന്ദുത്വ അനുകൂല സംഘടനാ പ്രവർത്തകരാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
  
Moral Policing | 'മംഗ്ളൂറിൽ മലയാളി യുവാവിനും, യുവതിക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് അക്രമം, വീഡിയോ പകർത്തുകയും ചെയ്തു'; നാല് പേർ അറസ്റ്റിൽ; 'പിടിയിലായത് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ'

യുവതിയും യുവാവും പനമ്പൂർ ബീചിൽ ഒരുമിച്ചിരിക്കെ പ്രതികൾ അക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. യുവാക്കൾ ഇവരെ ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വീഡിയോ പകർത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. യുവതി പനമ്പൂർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘമെത്തിയാണ് അക്രമികളെ പിടികൂടിയത്.
  
Moral Policing | 'മംഗ്ളൂറിൽ മലയാളി യുവാവിനും, യുവതിക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് അക്രമം, വീഡിയോ പകർത്തുകയും ചെയ്തു'; നാല് പേർ അറസ്റ്റിൽ; 'പിടിയിലായത് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ'

നേരത്തെയും സദാചാര ആക്രമണം ഉൾപെടെയുള്ള മറ്റു കുറ്റകൃത്യങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ നാല് പേരുടെയും പശ്ചാത്തലം പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബീചുകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് പൊലീസ് അറിയിച്ചു. തീരദേശ കർണാടകയിൽ പ്രത്യേകിച്ച് ദക്ഷിണ കന്നഡ ജില്ലയിൽ സദാചാര പൊലീസിംഗ് കേസുകൾ വർധിച്ചുവരികയാണ്. ഇത്തരം സംഭവങ്ങളിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Keywords : News, Top-Headlines, Malayalam-News, Mangalore, Mangalore-News, National, Moral policing in Mangaluru: Interfaith couple assaulted by pro-Hindutva workers, arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia