കാറപകടത്തില്‍ മരിച്ച അജ്ഞാതന്‍ കോഴിക്കോട് സ്വദേശിയെന്ന് സൂചന
Apr 19, 2013, 00:16 IST
കാസര്‍കോട്: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച അജ്ഞാതന്‍ കോഴിക്കോട് സ്വദേശിയാണെന്ന് സൂചന. പുതിയ ബസ് സ്റ്റാന്‍ഡിനടുത്തെ മിലന് തീയറ്റര്‍ ഗ്രൗണ്ടിന് സമീപം ദേശീയ പാതയില്‍ ബുധനാഴ്ച രാത്രി 9.45നാണ് കാല്നടയാത്രക്കാരന് കാറിടിച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ആളെ അറിയില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയപ്പോഴാണ് കോഴിക്കോട് സ്വദേശിയാണെന്ന് സൂചന ലഭിച്ചിട്ടുള്ളത്. കാറിലുണ്ടായിരുന്ന അശോക് നഗറിലെ സുധീഷ് (29), ചെന്നിക്കരയിലെ സുനില്‍ (31) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെര്‍ക്കളയില്‍ നിന്ന് കാസര്‍കോട്ടേയ്ക്ക് വരികയായിരുന്ന കെ.എല്‍ 14 കെ. 4867 സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. മൂന്ന് വട്ടം മലക്കം മറിഞ്ഞ ശേഷമാണ് കാര്‍ റോഡില്‍ പതിച്ചത്.
ഇതിനിടയില്‍ കാല്നടയാത്രക്കാരന് കാറിനടിയില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കാര്‍ നീക്കിയാണ് ഇയാളെ പുറത്തെടുത്തത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Related News:
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
Keywords: Kerala, Kasaragod, Car, accident, Dies, man, walker, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.