പോലീസ് ആശുപത്രിയില്‍ എത്തിച്ചയാള്‍ മരിച്ചു
Mar 29, 2013, 16:15 IST
കാസര്‍കോട് : മാര്‍ച്ച് എട്ടിന് അവശനിലയില്‍ കണ്ടെത്തി പോലീസ് ആശുപത്രിയില്‍ എത്തിച്ചയാള്‍ മരിച്ചു. ഇദ്ദേഹത്തിന്റെ ബാഗില്‍ നിന്നും അത്താ അഷ്റഫ് (45 ), പിതാവ് മുഹമ്മദ്, ബി.സി. അലവിറോഡ്, ബന്തര്‍ മംഗലാപുരം എന്ന വിലാസം ലഭിച്ചിട്ടുണ്ട്.
ക്ഷയരോഗം ബാധിച്ചാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ അവശനിലയിലായതിനാല്‍ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ മൃതദേഹം പോസ്റ്റുമോര്‍ടം നടത്തി സംസ്ക്കരിക്കുമെന്ന് പോലീസ് പറഞ്ഞു. മംഗലാപുരത്തെ എ.ജെ. ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധിച്ച കുറിപ്പും ബാഗില്‍ നിന്നും ലഭിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
Keywords: Police, Hospital, Kasaragod, Death, Father, Treatment, Deadbody, Postmortem report, Doctor, Mangalore, Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






