city-gold-ad-for-blogger

വലയെറിഞ്ഞപ്പോള്‍ കിട്ടിയത് കൂറ്റന്‍ കൂന്തല്‍

വലയെറിഞ്ഞപ്പോള്‍ കിട്ടിയത് കൂറ്റന്‍ കൂന്തല്‍
മംഗലാപുരം: ആഴക്കടലില്‍ വലയെറിഞ്ഞപ്പോള്‍ കിട്ടിയ കൂന്തലിന്റെ വലുപ്പം കണ്ട് മത്സ്യതൊഴിലാളികളുടെ കണ്ണ് തള്ളി. തമിഴ്‌നാട് സ്വദേശി തങ്കവേലുവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ മത്സ്യതൊഴിലാളി സംഘത്തിലാണ് 10 കി. ഗ്രാമിലേറെ ഭാരമുള്ള കൂന്തല്‍ കിട്ടിയത്.

വലയില്‍ കുടുങ്ങിയ മറ്റ് മത്സ്യങ്ങള്‍ക്കൊപ്പമാണ് കൂന്തലുമുണ്ടായത്. ഏപ്രില്‍ 30ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘം വ്യാഴാഴ്ചയാണ് തിരത്തടുത്തത്. നാല് കി. ഗ്രാമിലേറെ തൂക്കമുള്ള കൂന്തല്‍ ഇവരുടെ വലയില്‍ കുടുങ്ങിയിരുന്നു. ഇത്രയും ഭാരമുള്ള കൂന്തല്‍ അപൂര്‍വ്വമാണെന്ന് തങ്കവേലുവും സംഘവും പറഞ്ഞു. കൂറ്റന്‍ കൂന്തല്‍ ഇവര്‍ കരയില്‍ നാട്ടുകാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.
വലയെറിഞ്ഞപ്പോള്‍ കിട്ടിയത് കൂറ്റന്‍ കൂന്തല്‍



Keywords:  Mangalore, Fish, fishermen, Seized

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia