കര്‍ണ്ണാടകയിലെ ജ്വല്ലറി കവര്‍ച്ചാ കേസില്‍ റിമാന്റുകഴിഞ്ഞ് ജയില്‍നിന്നുമിറങ്ങുമ്പോള്‍ കാസര്‍കോട് സ്വദേശി തസ്ലീമിനെ കാറിലെത്തിയ സംഘം റാഞ്ചി
Feb 1, 2020, 19:04 IST
കാസര്‍കോട്: (www.kasaragodvartha.com 01.02.2020) കര്‍ണ്ണാടകയിലെ ജ്വല്ലറി കവര്‍ച്ചാ കേസില്‍ റിമാന്റുകഴിഞ്ഞ് ജയില്‍നിന്നുമിറങ്ങുമ്പോള്‍ കാസര്‍കോട് സ്വദേശിയെ കാറിലെത്തിയ സംഘം റാഞ്ചി. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കീഴൂര്‍ ചെമ്പരിക്കയിലെ തസ്ലീം എന്ന മൂത്തസ്ലീമി(38)നെയാണ് കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയത്.
മംഗ്ലുരു നല്ലോകി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് 2019 സെപ്തംബര്‍ 16നാണ് തസ്ലീമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് റിമാന്റിലായിരുന്ന തസ്ലീമിനെ ജനുവരി 31ന് ജാമ്യം ലഭിച്ചിരുന്നു. ഉച്ചയോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ തസ്ലീം സുഹൃത്തുക്കളുടെ കൂടെ കാറില്‍ കയറി കാസര്‍കോട്ടേക്ക് തിരിക്കുമ്പോള്‍ കാറിലെത്തിയ മറ്റൊരു സംഘം തോക്കും വാളും മറ്റ് ആയുധങ്ങളുമായി വളഞ്ഞ് കാറില്‍ കയറ്റി തട്ടികൊണ്ടു പോകുകയായിരുന്നു. സംഭവത്തില്‍ തസ്ലീമിന്റെ സഹോദരന്‍ അബ്ദുള്‍ ഖാദറിന്റെ പരാതിയില്‍ നല്ലോകി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായണ് തസ്ലീം. അഫ്ഗാന്‍ പൗരന്‍ അടക്കമുള്ളവരുമായി ചേര്‍ന്നാണ് ജ്വല്ലറി തുരന്ന് കോടികളുടെ കവര്‍ച്ച നടത്തിയതിനാണ് മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തത്.
തോക്ക് കേസ്, പാസ്‌പോര്‍ട്ട് കേസ്, കുടുംബത്തെ അക്രമിച്ച കേസ് അടക്കം നിരവധി കേസുകളാണ് തസ്ലീമിനെതിരെ മേല്‍പ്പറമ്പ്, ബേക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡും പിടികൂടിയിരുന്നു. ദുബൈയില്‍ റോയുടെയും ദുബൈ പോലീസിന്റെയും ഇന്‍ഫോര്‍മറായി തസ്ലീം പ്രവര്‍ത്തിച്ചിരുന്നു.
Keywords: Kasaragod, Kerala, news, Criminal-gang, Leader, Kidnap, Karnataka, Mangalore, case, accused, Kasargod Natives Kidnapped In Nalogi < !- START disable copy paste -->