മംഗലാപുരം: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം പാരമ്യതയിലെത്തി. മെയ് അഞ്ചിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ ഇതിനകം തന്നെ രണ്ട് കക്ഷികളുടെയും പ്രധാന നേതാക്കളെല്ലാം വന്ന് തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗങ്ങളില്‍ പ്രസംഗിച്ച് മടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷയും യു.പി.എ അധ്യക്ഷയുമായ സോണിയാഗാന്ധി ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് മംഗലാപുരം നെഹ്റു മൈതാനിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തില്‍ പ്രസംഗിക്കും.
 |
| Sonia Gandhi |
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം മംഗലാപുരം, തുംകൂര്‍ എന്നിവിടങ്ങളില്‍ പ്രസംഗിച്ചിരുന്നു. ബി.ജെ.പി നേതാക്കളായ സുഷമ സ്വരാജ്, രാജ്നാഥ് സിംഗ്, വരുണ്‍ഗാന്ധി, നിതിന്‍ ഗഡ്ഗരി തുടങ്ങിയവരും പ്രസംഗിച്ചു മടങ്ങി. തിരഞ്ഞെടുപ്പ് തീയ്യതി അടുത്തതോടെ രണ്ട് കക്ഷികളുടെയും പ്രചരണം അതിന്റെ പാരമ്യതയില്‍ എത്തിയിരിക്കുകയാണ്.
224 നിയമസഭാ സീറ്റുകളിലേക്കാണ് കര്‍ണാടകയില്‍ മത്സരം നടക്കുന്നത്. നിലവില്‍ 112 സീറ്റുള്ള ബി.ജെ.പിയാണ് ഇവിടെ 15 ഓളം സ്വതന്ത്രരെ കൂട്ടുപിടിച്ച് ഭരണം നടത്തുന്നത്. ജഗദീശ് ഷെട്ടര്‍ ആണ് മുഖ്യമന്ത്രി. ബി.ജെ.പി.യില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ മുന്‍ മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ, കര്‍ണാടക ജനതപാര്‍ട്ടിയെന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സര രംഗത്തുണ്ട്. യദ്യൂരപ്പയോടൊപ്പം ഇപ്പോള്‍ 17 എം.എല്‍.എമാരുണ്ട്.
 |
| Yaddyurappa |
കോണ്‍ഗ്രസിന് 60 ല്‍പരം സീറ്റുകളും ജനതാദളിന് 29 സീറ്റും ഇപ്പോഴുണ്ട്. ഈ സ്ഥിതിയില്‍ ഇവിടെ മുഖ്യ പോരാട്ടം ബി.ജെ.പിയും കോണ്‍ഗ്രസും തന്നെയാണ്. അതിനിടയില്‍ ജനതാദളും കെ.ജി.പിയും സ്വതന്ത്രരും മറ്റു ചെറു കക്ഷികളും നേടുന്ന സീറ്റുകള്‍ ഭരണത്തെ സ്വാധീനിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലപ്രകാരം 80 സീറ്റുകള്‍ കിട്ടുന്ന കോണ്‍ഗ്രസ് ആയിരിക്കും വലിയ കക്ഷി. ബി.ജെ.പി.ക്ക് 65 ഓളം സീറ്റുകള്‍ കിട്ടുമെന്നും യദ്യൂരപ്പയുടെ പാര്‍ട്ടിക്ക് 15 ല്‍ താഴെ സീറ്റുകള്‍ കിട്ടാനാണ് സാധ്യതയെന്നും പറയുന്നു. ജനതാദളിന് നിലവിലെ അവസ്ഥയില്‍ നിന്ന് വലിയ മുന്നേറ്റമൊന്നും നടത്താന്‍ കഴിയില്ലെന്നും എക്സിറ്റ് പോള്‍ പറയുന്നു.
 |
| Jagadish Shettar |
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ ബി.ജെ.പി സംസ്ഥാനത്ത് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയെന്ന് എതിരാളികള്‍ പോലും സമ്മതിക്കുമ്പോഴും ബി.ജെ.പി.യിലെ അഴിമതിയും യദ്യൂരപ്പ പുതിയ പാര്‍ട്ടി ഉണ്ടാക്കിയതും ബി.ജെ.പി.യുടെ പ്രഭയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ അടുത്ത് ഭരണത്തിലെത്തുക കോണ്‍ഗ്രസ് ആയിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുക്കൂട്ടുന്നു. ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്ത സ്ഥിതിവരുമെന്നും അങ്ങനെയായാല്‍ തൂക്ക് ഗവണ്മെന്റിന് ആയിരിക്കും സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.
മെയ് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് ഏഴിന് ആയിരിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബി.ജെ.പി സംസ്ഥാനത്തുണ്ടാക്കിയ വികസന വിപ്ലവമാണ് ബി.ജെ.പി പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യമായി ഉയര്‍ത്തുന്നത്. കോണ്‍ഗ്രസാകട്ടെ ബി.ജെ.പി ഭരണത്തിലെ അഴിമതിയും ഗ്രൂപ്പ് പോരും തുറന്നുകാട്ടിക്കൊണ്ടാണ് പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കുന്നത്. വൈദ്യുതി ക്ഷാമം, കുടിവെള്ള ക്ഷാമം എന്നീ പ്രശ്നങ്ങളും കോണ്‍ഗ്രസ് എടുത്തുകാട്ടുന്നു. കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയാല്‍ സംസ്ഥാനത്ത് സുസ്തിരവും അഴിമതിയില്ലാത്തതുമായ ഭരണവും വികസനവും കാഴ്ച വെക്കുമെന്ന് അവര്‍ പറയുന്നു.
Keywords:
Election, Karnataka, Congress, BJP, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.