city-gold-ad-for-blogger

കാസര്‍കോട്ടെയും മംഗലാപുരത്തെയും ജ്വല്ലറിയില്‍ കവര്‍ച്ച നടത്തി യുവതികള്‍ മുങ്ങി

കാസര്‍കോട്: ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി രണ്ട് യുവതികള്‍ കാസര്‍കോട്ടെയും മംഗലാപുരത്തെയും ജ്വല്ലറികളില്‍ നിന്നും ഏഴര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളുമായി മുങ്ങി. കാസര്‍കോട് അശ്വിനി നഗറിലെ ബിന്ദു ജ്വല്ലറിലും, മംഗലാപുരം ബെല്‍മട്ടയിലെ തനിഷ്‌ക് ജ്വല്ലറിയിലുമാണ് കവര്‍ച്ച നടത്തിയത്. ബിന്ദു ജ്വല്ലറിയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഹിന്ദി സംസാരിക്കുന്ന രണ്ട് യുവതികള്‍ ജ്വല്ലറിയിലെത്തി ആഭരണങ്ങള്‍ നോക്കുകയും ചിലത് വാങ്ങുകയും ചെയ്തിരുന്നു. അവര്‍ പോയതിന് ശേഷം ഉച്ചയ്ക്കാണ് ജ്വല്ലറിയില്‍ 47.2 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് മനസിലായത്. ഉടന്‍ തന്നെ ജ്വല്ലറി എം.ഡി കെ.വി. അഭിലാഷ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ജ്വല്ലറിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ ദൃശ്യത്തിന് മികവ് കുറഞ്ഞതിനാല്‍ മോഷ്ടാക്കളെ തിരിച്ചറിയാന്‍ സാധിച്ചില്ല.

അതേസമയം മംഗലാപുരം ബെല്‍മട്ടയിലെ തനിഷ്‌ക് ജ്വല്ലറിയില്‍ നിന്നു ആറ് ലക്ഷം രൂപ വില മതിക്കുന്ന രണ്ട് വജ്ര വളകള്‍ സമാനരീതിയില്‍ മോഷ്ടിച്ചു. ഉച്ചയ്ക്ക് ശേഷം സ്വര്‍ണം വാങ്ങാനെത്തിയ ഹിന്ദി സംസാരിക്കുന്ന രണ്ട് യുവതകള്‍ തിരികെ പോയതിനു ശേഷമാണ് ആഭരണങ്ങള്‍ കാണാതായതായി കണ്ടെത്തിയത്. പോലീസെത്തി സി.സി.ടി.വി ദൃശ്യങ്ങല്‍ പരിശോധിച്ചതില്‍ നിന്നും മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് യുവതികളുടെ ചിത്രങ്ങള്‍ ലഭിച്ചു.

ചിത്രത്തില്‍ കാണുന്ന യുവതികളാണ് ബിന്ദു ജ്വല്ലറിയിലും കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഇതോടെയാണ് കാസര്‍കോട്ടെയും മംഗലാപുരത്തെയും ജ്വല്ലറികളില്‍ കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന സംശയം ബലപ്പെട്ടത്. 30ന് ഹൊസങ്കടിയിലെ അറ്റ്‌ലസ് ജ്വല്ലറിയിലും ഇതേ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് ആഭരണങ്ങള്‍ വാങ്ങാനെത്തിയ യുവതികളടങ്ങിയ സംഘം 10 പവന്‍ ആഭരണങ്ങളുമായാണ് കടന്നുകളഞ്ഞത്. ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നുവെങ്കിലും തട്ടിപ്പു സംഘത്തെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കാസര്‍കോട്ടെയും മംഗലാപുരത്തെയും ജ്വല്ലറിയില്‍ കവര്‍ച്ച നടത്തി യുവതികള്‍ മുങ്ങി
 സ്വര്‍ണവുമായി മുങ്ങിയെന്ന് സംശയിക്കുന്ന സ്ത്രീകളുടെ ചിത്രം 
Keywords: Mangalore, Jewellery, Robbery, Women, Police, Enquiry, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia