city-gold-ad-for-blogger

ഫ്‌ളാസ്‌ക്കില്‍ കടത്തിയ 157 ഗ്രാം സ്വര്‍ണവുമായി കാഞ്ഞങ്ങാട് സ്വദേശി മംഗലാപുരത്ത് അറസ്റ്റില്‍

മംഗലാപുരം: തെര്‍മോസ് ഫ്‌ളാസ്‌ക്കില്‍ കടത്തിയ 157 ഗ്രാം സ്വര്‍ണവുമായി ദുബൈയില്‍ നിന്ന് മംഗലാപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് കൊളവയലിലെ ഷബാബ് മാട്ടുമ്മല്‍ (24) ആണ് തിങ്കളാഴ്ച വൈകിട്ട് പിടിയിലായത്.

ഫ്‌ളാസ്‌ക്കില്‍ കടത്തിയ 157 ഗ്രാം സ്വര്‍ണവുമായി കാഞ്ഞങ്ങാട് സ്വദേശി മംഗലാപുരത്ത് അറസ്റ്റില്‍ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് 6.30ന് വന്നിറങ്ങിയതായിരുന്നു ഷബാബ്. പരിശോധനയില്‍ ഇയാളുടെ ലഗേജില്‍ ഉണ്ടായിരുന്ന പ്ലാസ്‌ക്കിലാണ് സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്. ഒമ്പത് സ്വര്‍ണചെയിനുകളാണ് ഫ്‌ളാസ്‌ക്കില്‍ ഒളിപ്പിച്ചിരുന്നത്. ഇവയില്‍ ഒരെണ്ണം കല്ലുകള്‍ പതിപ്പിച്ചതും മറ്റുള്ളവ സാധാരണ സ്വര്‍ണമാലകളുമാണ്.

വെള്ളക്കടലാസില്‍ പൊതിഞ്ഞ മാലകള്‍ തവിട്ടുനിറത്തിലുള്ള ഗംടാപ്പ് ഒട്ടിച്ച് പാക്ക്‌ചെയ്തതിന് ശേഷം തെര്‍മോ ഫ്‌ളാസ്‌ക്കില്‍ നിറക്കുകയായിരുന്നു. ഇയാള്‍ നേരത്തെ ഇതുപോലെ പലതവണ സ്വര്‍ണാഭരണങ്ങള്‍ കടത്തിയതായി കസ്റ്റംസ് ഓഫീസ് അധികൃതര്‍ സംശയിക്കുന്നു. പിടികൂടിയ സ്വര്‍ണത്തിന് 3.33 ലക്ഷം രൂപ വിലവരും.

ഫ്‌ളാസ്‌ക്കില്‍ കടത്തിയ 157 ഗ്രാം സ്വര്‍ണവുമായി കാഞ്ഞങ്ങാട് സ്വദേശി മംഗലാപുരത്ത് അറസ്റ്റില്‍
Keywords: Mangalore, Gold Chine, Thermos flask, Man, Kasargod, Airport, Shabab Mattummal, Kolavayal, Arrested, Dubai, Ornaments, Gulf, Air India Express, Flight, Customs Office, Checking, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia