city-gold-ad-for-blogger

കടലില്‍ മാലിന്യം തള്ളാനുള്ള റിഫൈനറി പദ്ധതി ഉപരോധിച്ചു

കടലില്‍ മാലിന്യം തള്ളാനുള്ള റിഫൈനറി പദ്ധതി ഉപരോധിച്ചു
മംഗലാപുരം: പൈപ്പിലൂടെ ഫാക്ടറി മാലിന്യങ്ങള്‍ കടലില്‍ തള്ളുന്നത് മത്സ്യങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമാകുമെന്ന് ആരോപിച്ച് നിര്‍ദിഷ്ട പൈപ്പ് ലൈന്‍ നിര്‍മാണം നടുക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു.
മംഗലാപുരത്തെ റിഫൈനറിയും സെസ്സും സംയുക്തമായി നിര്‍മാണംതുടങ്ങിയ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ ദക്ഷിണകര്‍ണാകടയിലെ കരാവലി പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയനാണ് ഉപരോധസമരം നടത്തിയത്.
പൈപ്പ്‌ലൈന്‍ നിര്‍മിക്കാന്‍ മുക്കപുറം കടലിലെത്തിയ ബാര്‍ജ് നാടന്‍വള്ളങ്ങളിലെത്തിയവര്‍ തടഞ്ഞിട്ടു.
നിര്‍ദിഷ്ടപദ്ധതി 5000 പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് ബി.കെ.ബോളൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിര്‍ദിഷ്ട പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Mangalore, Protest, fishermen, pipeline

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia