ബണ്ട്വാളില്‍ വന്‍ അഗ്നിബാധ; കോടിയുടെ നഷ്ടം
May 3, 2013, 12:05 IST
മംഗലാപുരം: ബണ്ട്വാള്‍ പുനാച്ചയില് വ്യാഴാഴ്ച രാത്രിയുണ്ടായ അഗ്നിബാധയില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചും മൂന്ന് വ്യാപാര സ്ഥാപനങ്ങളും കത്തി നശിച്ചു. ഒരു കോടിയുടെ നഷ്ടം കണക്കാക്കുന്നു. പുലര്‍ചെ 1.30 മണിയോടെ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ വാച്ച്മാന് തിമ്മപ്പയാണ് കെട്ടിടത്തിനകത്ത് നിന്ന് തീനാളങ്ങള്‍ ഉയരുന്നത് കണ്ടത്.
ഉടന്‍തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും തീ കെട്ടിടത്തിലാകെ വ്യാപിച്ചിരുന്നു. ടെലിഫോണ്‍ എക്സ്ചേഞ്ചിലെ സാധന സാമഗ്രികളും ഫയലുകളും ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചിരുന്നു. 75 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. യു.ടി. മൂസക്കുഞ്ഞി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോണസ്റ്റ് എന്ന പേരിലുള്ള ഓടുമേഞ്ഞ കെട്ടിടത്തിലാണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.
ഇതിന് തൊട്ടടുത്തുള്ള തോമസ് ഡിസൂസ എന്നയാളുടെ ലിസ ഫാന്‍സി ഷോപ്പും അഗ്നിക്കിരയായി. രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെയുണ്ടായത്. വെങ്കിട്രമണ നായിക്കിന്റെ അനുശ്രീ ഹോം പ്രൊഡക്ടസ് ആന്റ് കാറ്ററേര്‍സ് എന്ന സ്ഥാപനവും തൊട്ടടുത്തുള്ള ജലാലിയ്യ ഹോട്ടലും കത്തി നശിച്ചു. ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന രണ്ട് പാചകവാതക സിലിണ്ടറുകള്‍ക്ക് തീപിടിച്ചത് അഗ്നിബാധ രൂക്ഷമാകാന്‍ ഇടയാക്കി. ഇവിടെയും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
Keywords: Mangalore, Fire, Shop, Hotel, Fire Force, Gas Cylinder, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.