ഉപ്പളയില്‍ നിന്ന് വീടു വിട്ട കോളജ് വിദ്യാര്‍ത്ഥിനിയേയും യുവാവിനേയും തൃശൂരില്‍ കണ്ടെത്തി
May 3, 2013, 18:33 IST
ഉപ്പള: ഉപ്പളയില്‍ നിന്ന് ഏപ്രില്‍ 30ന് വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിനിയേയും യുവാവിനേയും തൃശൂരില്‍ കണ്ടെത്തി. ഉപ്പളയിലെ ശശികാന്തിന്റെ മകള്‍ വൈശാലിയേയും (18), ഉപ്പളയിലെ സന്ദേശ് എന്ന യുവാവിനേയുമാണ് തൃശ്ശൂരില്‍ കണ്ടെത്തിയത്.
മംഗലാപുരത്തെ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ വൈശാലിയെ ഏപ്രില്‍ 30ന് രാവിലെയാണ് കാണാതായത്. ഇതേതുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് സന്ദേശിനേയും കാണാതായതായി അന്വേഷണത്തില്‍ കണ്ടെത്തിയത്.
മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശ്ശൂരില്‍ ഉള്ളതായി വ്യക്തമാവുകയായിരുന്നു. ബന്ധുക്കളോടൊപ്പം തൃശ്ശൂരിലെത്തിയ മഞ്ചേശ്വരം പോലീസ് ഇരുവരെയും കണ്ടെത്തി കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Uppala, College, Student, Youth, Thrissur, Mangalore, Missing, Police, case, mobile-Phone, Manjeshwaram, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.