city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dussehra celebration | മംഗ്ളൂരു ദസറയില്‍ യോഗി ആതിദ്യനാഥും ബുള്‍ഡോസറും; ഉടുപ്പിയില്‍ തോക്കും വാളും പൂജിച്ച് പ്രമോദ് മുത്തലിഖ്; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

-സൂപ്പി വാണിമേല്‍

മംഗ്ളൂരു: (www.kasargodvartha.com) എതിര്‍ ശബ്ദങ്ങള്‍ക്ക് പൂര്‍ണമായി പൂട്ടിട്ടതിന്റെ സ്വാതന്ത്ര്യം കര്‍ണാടകയില്‍ സംഘ്പരിവാര്‍ കൊണ്ടാടുന്നതിന്റെ അടയാളമായി ദസറ ആഘോഷങ്ങളിലേയും നവരാത്രി പൂജയിലേയും കാഴ്ചകള്‍. മംഗ്ളൂറു ദസറ ഘോഷയാത്രയില്‍ അണിനിരന്ന ടാബ്ലോയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബുള്‍ഡോസര്‍ ഭരണമാണ് ആവിഷ്‌കരിച്ചത്. ഉടുപ്പിയില്‍ മുത്തലിഖ് തോക്കുകളും വാളും കത്തിയും പൂജിച്ചു.
          
Dussehra celebration | മംഗ്ളൂരു ദസറയില്‍ യോഗി ആതിദ്യനാഥും ബുള്‍ഡോസറും; ഉടുപ്പിയില്‍ തോക്കും വാളും പൂജിച്ച് പ്രമോദ് മുത്തലിഖ്; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

ആദിത്യനാഥിനെ പോലെ വേഷം ധരിച്ച ഭാവസാദൃശ്യമുള്ള ഒരാള്‍ തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നടുവില്‍ നിന്ന് ആജ്ഞാപിക്കുന്നതാണ് ദസറഘോഷയാത്രയിലെ ദൃശ്യം. അരികെ ബുള്‍ഡോസര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. യു പി മോഡല്‍ ഭരണം വിഭാവനം ചെയ്യുന്ന കര്‍ണാടക സര്‍കാര്‍ ഭരണത്തില്‍ വിഎച്ച്പി, ബജ്റംഗ്ദള്‍ ഘടകങ്ങളാണ് ടാബ്ലോ സ്പോണ്‍സര്‍ ചെയ്തത്.
                
Dussehra celebration | മംഗ്ളൂരു ദസറയില്‍ യോഗി ആതിദ്യനാഥും ബുള്‍ഡോസറും; ഉടുപ്പിയില്‍ തോക്കും വാളും പൂജിച്ച് പ്രമോദ് മുത്തലിഖ്; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് ഉടുപ്പിയില്‍ പിസ്റ്റള്‍, വാള്‍, കത്തികള്‍ എന്നിവയാണ് 'ആയുധപൂജ' നടത്തിയത്. സേന ഉടുപ്പി ജില്ലാ പ്രസിഡന്റ് ജയറാം അംബേക്കല്ലും പ്രവര്‍ത്തകരും പൂജയില്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Karnataka, Top-Headlines, Mangalore, Yogi Adithyanath, RSS, Vijayadasami-Celebration, Celebration, Political-News, Politics, Social-Media, Mangaluru Dussehra celebrations, Pramod Muthalikh, Mangaluru Dussehra celebrations; Footages of Pramod Muthalikh and tablo rally went viral on social media.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia