city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹിജാബ് ധാരികളും മാധ്യമപ്രവർത്തകരും ഉഡുപി ഗവ.പി യു വനിത കോളജ് ക്യാംപസിൽ കടക്കരുതെന്ന് ബിജെപി എംഎൽഎ

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 01.02.2022)
ഉഡുപി ഗവ. വനിത പി യു കോളജ് ക്യാംപസിൽ ശിരോവസ്ത്രം ധരിക്കുന്ന വിദ്യാർഥിനികൾക്കും മാധ്യമപ്രവർത്തകർക്കും ചൊവ്വാഴ്ച മുതൽ പ്രവേശനം അനുവദിക്കില്ലെന്ന് ഉഡുപി എംഎൽഎയും ബിജെപി നേതാവുമായ കെ രഘുപതി ഭട്ട് പറഞ്ഞു. തിങ്കളാഴ്ച പ്രശ്നം ചർച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോളജ് വികസന സമിതി ചെയർമാൻ കൂടിയായ ഭട്ട്.

  
ഹിജാബ് ധാരികളും മാധ്യമപ്രവർത്തകരും ഉഡുപി ഗവ.പി യു വനിത കോളജ് ക്യാംപസിൽ കടക്കരുതെന്ന് ബിജെപി എംഎൽഎ



ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കുക എന്നത് അനുവദിക്കാനേ കഴിയില്ലെന്ന് എംഎൽഎ പറഞ്ഞു. സർകാറിന്റേയും കോളജ് കമിറ്റിയുടേയും തീരുമാനമാണ്. ഹിജാബ് ധരിക്കാൻ ശാഠ്യം പിടിക്കുന്ന വിദ്യാർഥിനികളുടെ ഉമ്മമാർ യോഗത്തിൽ പങ്കെത്തിരുന്നു. വീട്ടിലെ പുരുഷന്മാരുമായി ആലോചിക്കട്ടേ എന്നാണ് അവർ അറിയിച്ചത്. ഹിജാബിന്റെ പേരിൽ സമരം ചെയ്യാനാണ് ഭാവമെങ്കിൽ അവരെ ക്യാംപസിൽ കടത്തില്ല. ഈ വിഷയവുമായി ബന്ധപ്പെട്ടാണെങ്കിൽ മാധ്യമപ്രവർത്തകരേയും സംഘടനകളേയും ക്യാംപസിൽ പ്രവേശിപ്പിക്കില്ലെന്നും ഭട്ട് പറഞ്ഞു.

എട്ടു വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസുകളിൽ നിന്ന് പുറത്താക്കിയ നടപടിയിൽ ദേശീയ മനുഷ്യാവകാശ കമീഷൻ കർണാടക സർകാറിനോട് ആവശ്യപ്പെട്ട റിപോർട് തയ്യാറാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ വിവരശേഖരം നടത്തുന്നതിനിടെയാണ് എംഎൽഎ യോഗം വിളിച്ചത്. മനുഷ്യാവകാശ, വിദ്യാഭ്യാസ അവകാശ ലംഘനങ്ങളാണ് വിദ്യാർഥികൾ നേരിടുന്നതെന്ന് ലഭിച്ച പരാതിയിൽ നിന്ന് മനസിലാവുന്നതായി നിരീക്ഷിച്ചാണ് റിപോർട് സമർപിക്കാൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപൽ സെക്രടറി, ഉഡുപി ജില്ല ഡെപ്യൂടി കമീഷനർ (കലക്ടർ) എന്നിവർക്ക് കമീഷൻ നിർദേശം നൽകിയത്. കലബുറുഗിയിലെ മുഹമ്മദ് റിയാസുദ്ദീന്റേതാണ് പരാതി.

ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ കഴിഞ്ഞ മാസം 27 മുതൽ രണ്ടാം വർഷക്കാരായ ആറും ഒന്നാം വർഷ ക്ലാസുകളിലെ രണ്ടും കുട്ടികൾ ക്ലാസിന് പുറത്താണ്. വരാന്തയിൽ ഇരുന്ന് ക്ലാസുകൾ ശ്രദ്ധിച്ചും സഹപാഠികളുടെ നോട്സ് വാങ്ങി പകർത്തിയുമാണ് കുട്ടികൾ മുന്നോട്ട് പോയിരുന്നത്. എന്നാൽ വരാന്ത പഠനം വിലക്കിയ കോളജ് അധികൃതർ ഈ കുട്ടികൾക്ക് നോട്സ് കൈമാറരുതെന്ന് മറ്റു വിദ്യാർഥികൾക്ക് താക്കീതും നൽകിയിരികിയതിന്റെ തുടർചയായാണ് ക്യാംപസിലേക്ക് തന്നെ വിലക്കേർപ്പെടുത്തി എംഎൽഎയുടെ ഭീഷണി.

കർണാടകയിൽ കോളജുകളിൽ യൂനിഫോം നിർബന്ധം അല്ല. ഉഡുപി കോളജിൽ ഏർപെടുത്തിയ യൂനിഫോം ക്ലാസുകളിൽ നിന്ന് പുറത്താക്കിയ കുട്ടികളും ധരിക്കുന്നുണ്ട്. ഹിജാബ് കൂടി ഉപയോഗിക്കുന്നതിന്റെ പേരിൽ അവരെ അവഹേളിക്കുന്നത് മനുഷ്യാവകാശ ലംഘനം എന്നതിനൊപ്പം ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള വിദ്യാഭ്യാസ അവകാശ നിഷേധവുമാണെന്നാണ് പരാതിക്കാരൻ ദേശീയ മനുഷ്യാവകാശ കമീഷനെ ബോധിപ്പിച്ചത്. ഓൺലൈൻ ക്ലാസിന് വഴങ്ങിയാൽ പുറത്തു നിറുത്തിയ ദിവസങ്ങളിലെ ഹാജർ നൽകാം എന്ന മെഗാ ഓഫറുമായി ബിജെപി എംഎൽഎ രംഗത്തുവന്നിരുന്നു. ആ നിർദേശം ഹിജാബ് ധാരിണികൾ തള്ളുകയാണുണ്ടായത്.


Keywords:  Mangalore, Karnataka, News, Top-Headlines, College, Womens-college, Women, MLA, BJP, Media worker, Ladies-dress, Committee, Government, ‘Don’t Enter the College Campus Wearing Hijab’ – MLA Raghupathi Bhat.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia