city-gold-ad-for-blogger

ദേവലോകം ഇരട്ടക്കൊല: ഇമാംഹുസൈന്‍ വരുന്നത് കണ്ടുവെന്ന് സാക്ഷി

ദേവലോകം ഇരട്ടക്കൊല: ഇമാംഹുസൈന്‍ വരുന്നത് കണ്ടുവെന്ന് സാക്ഷി
കാസര്‍കോട്: ശ്രീകൃഷ്ണ ഭട്ടും ഭാര്യ ശ്രീമതി ഭട്ടും കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് വെളുത്ത സഫാരിയും ഷൂവും ധരിച്ച് കൈയില്‍ സൂട്ട്‌കേസുമായി നീളം കൂടിയ ഒരാള്‍ ശ്രീകൃഷ്ണ ഭട്ടിന്റെ വീട്ടില്‍ പോകുന്നത് കണ്ടുവെന്നും പിന്നീടാണ് ഇയാള്‍ ഇമാംഹുസൈനാണെന്ന് അറിഞ്ഞതെന്നും സാക്ഷി മൊഴി. ശ്രീകൃഷ്ണ ഭട്ടിന്റെ സഹോദര പുത്രനായ സുരേഷ് കാനയാണ് കോടതിയില്‍ ഇങ്ങനെ മൊഴി നല്‍കിയത്.

സംഭവം നടന്ന് ഒന്നരവര്‍ഷത്തിനുശേഷം ജോലിയുടെ ആവശ്യാര്‍ത്ഥം ബാംഗ്ലൂരിലേക്ക് പോയപ്പോള്‍ ബൊമ്മനഹല്ലിയില്‍ വെച്ച് ഇമാംഹുസൈനിനെ കാണുകയുണ്ടായി. എന്നാല്‍ അയാള്‍ തന്നെ കണ്ടപ്പോള്‍ ബസില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

ഇമാംഹുസൈനിനെ പിന്തുടര്‍ന്നെങ്കിലും മജസ്റ്റിക്കില്‍ ഇറങ്ങി ആരാധനാലയത്തിലേക്ക് പോയി. തിരിച്ചുവരുമെന്നു കരുതി മണിക്കൂറുകളോളം ആരാധനാലയത്തിന് മുന്നില്‍ കാത്തിരുന്നുവെങ്കിലും അയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. ഇക്കാര്യം സുഹൃത്തിനോടു പറഞ്ഞപ്പോള്‍ ബദിയഡുക്ക പോലീസില്‍ വിവരമറിയിക്കാനാണ് പറഞ്ഞത്.

പോലീസ് ഇവിടെയെത്തി അന്വേഷണം നടത്തിയെങ്കിലും ഇമാംഹുസൈനിന്റെ പൊടിപോലും കാണാനായില്ലെന്ന് കൊലക്കേസ് വിചാരണ നടത്തുന്ന കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്) മുമ്പാകെ സുരേഷ് കാന മൊഴി നല്‍കി.

ഇമാം ഹുസൈന്റെ പിതാവ് സയിദ് ഹുസൈന്‍ 1975 മുതല്‍ മംഗലാപുരത്തുള്ള തന്റെ വസന്ത് മഹല്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചിരുന്നുവെന്നും, പിന്നീട് 1990 ല്‍ അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഇമാം ഹുസൈന്‍ മുറി ഉപയോഗിച്ചിരുന്നതായും ഉടമ ജി.ആര്‍.സേഠ് കോടതി മുമ്പാകെ മൊഴി നല്‍കി.

ഹസ്തരേഖ നോക്കാനായി സ്ത്രീകളടക്കം നിരവധി പേര്‍ ഈ മുറിയില്‍ അദ്ദേഹത്തെ കാണാനായി വരാറുണ്ടായിരുന്നു. 1993 ഒക്ടോബര്‍ ഒന്‍പതിന് മുറി ഒഴിവാക്കി പോയ ഇമാംഹുസൈനെ 2012 മെയ് 12 ന് പോലീസ് തെളിവെടുപ്പിനായി ലോഡ്ജില്‍ കൊണ്ടുവന്നപ്പോഴാണ് കാണുന്നതെന്നും സേഠ് മൊഴി നല്‍കി.

വസന്ത് ലോഡ്ജിലെ അക്കൗണ്ടന്റ് ക്ലാരന്റ്‌സ് സല്‍ദാനയെയും കോടതി വിസ്തരിച്ചു. വിസ്താരം ബുധനാഴ്ചയും തുടര്‍ന്നു.

Keywords: Devalokam, Sreekrishna Bhat, Sreemathi Bhat, Work, Bangalore, Room, Lodge, Imam Husain,Murder-case, Kasaragod, Court, Brothers, Mangalore, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia